താൾ:CiXIV262.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 ഏഴാം അദ്ധ്യായം

തിനാൽ അജ്ഞാനികളെപ്പോലെ വിജ്ഞയായദേവി വ്യ
സനിച്ചുംകൊണ്ട കിടക്കാതെ അച്ശന സൽഗതിക്കുള്ള ക്രി
യകളെല്ലാം വേഗത്തിൽ ചെയ്യേണമെന്ന സൎവ്വജ്ഞയായ
തിരുമനസ്സിലോട അടിയൻ ഉപദേശിച്ചിട്ട വേണമെ
ന്നില്ലല്ലൊ"

എന്നിങ്ങിനേയുള്ള മന്ത്രിവൎയ്യന്റെ സമയോചി
തങ്ങളായ വാക്യാമൃതങ്ങളെ കേട്ടശേഷം ഇന്ദുമതി വേഗ
ത്തിൽ എഴുന്നീറ്റ ശേഷക്രിയകൾക്കെല്ലാം ആരംഭിച്ചു.
അവൾ അച്ശന്റെ ശരീരം സാദരം എടുത്ത നീരാടിച്ച
ദിവ്യങ്ങളായിരിക്കുന്ന വസ്ത്രാഭരണങ്ങളെക്കൊണ്ടും ച
ന്ദനം കസ്തൂരി മുതലായ ആലേപനങ്ങളെക്കൊണ്ടും അ
ലങ്കരിപ്പിക്കുകയും, വിധിച്ച പ്രകാരംതന്നെ സംസ്കരി
പ്പിക്കുകയും ചെയ്തു. അതിന്നശേഷം ഇന്ദുമതി എത്ര
യും ഭക്തിയോടുകൂടി ബലി മുതലായതും, പന്ത്രണ്ടാം ദിവ
സം സപിണ്ഡിയും ഊട്ടി. അനവധി ഗോക്കളേയും
ഗ്രാമങ്ങളേയും വിലപിടിച്ച വസ്ത്രങ്ങളേയും ആ ദിവ
സം വന്നുകൂടീട്ടുണ്ടായിരുന്ന വേദവിത്തുക്കളും പഞ്ച
പക്വ പരമാന്നങ്ങളെ ഭക്ഷിച്ച തൃപ്തന്മാരും ആയ അ
സംഖ്യം ദ്വിജോത്തമന്മാൎക്ക ഇന്ദുമതി ദാനം ചെയ്ത
പ്പോൾ അവരുടെ മുഖങ്ങളിൽനിന്നുണ്ടായ ആശീൎവ്വചന
കോലാഹലങ്ങളേക്കൊണ്ടു ദിഗ്ഗജങ്ങളുടെ കൎണ്ണരന്ധ്ര
ങ്ങൾകൂടി അടഞ്ഞുപോയി.

പിറ്റേ ദിവസം വൃന്ദാവനദാസനും ഉപരാജ്യ
ങ്ങളെ ഭരിച്ച വരുന്ന സാമന്തരാജാക്കന്മാരും ന്യായാ
ധിപതികളും സേനാധിപതികളും മറ്റ പ്രജകളുംകൂടി
ഇന്ദുമതിയെ ചെന്ന കണ്ടപ്പോൾ അവൾ അവരെ എ
ല്ലാവരേയും, വാക്കുകൊണ്ടും, ശിരഃകമ്പനംകൊണ്ടും, സ്മി
തംകൊണ്ടും യഥാക്രമംപോലെ സംഭാവനം ചെയ്തകഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/104&oldid=193886" എന്ന താളിൽനിന്ന് ശേഖരിച്ചത്