താൾ:CiXIV262.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 ഏഴാം അദ്ധ്യായം

രാജ്യത്ത മിഴുവനും പരന്നവശായി. സത്രങ്ങളിലും ദേ
വാലയങ്ങളിലും കച്ചേരിവളപ്പുകളിലും ചന്തകളിലും എന്നു
വേണ്ടാ രണ്ടാൾകൂടിയേടത്ത എവിടെച്ചെന്നാലും രാജാ
വിനേയോ അല്ലെങ്കിൽ രാജ്ഞിയേയൊ ദൂഷ്യംപറയുന്നത
ല്ലാതെ കേൾപ്പാൻ പ്രയാസം. ൟ ലോകാപവാദം ക്രമേ
ണ പരന്ന പരന്ന എങ്ങിനെയൊ രാജാവിന്റെ ചെവി
യിൽഎത്തി. "ൟ വാൎദ്ധക്യകാലത്ത ഇങ്ങിനെ അവിവേ
കമായ ഒരു പ്രവൃത്തിക്ക ഇനിക്ക സംഗതി വന്നുവെല്ലൊ
കഷ്ടം!" എന്നിങ്ങിനെ വിചാരിച്ച വ്യസനിച്ച ഇനിമേ
ലിൽ ഈ ദുഷ്ടയുടെമുഖം കാണരുതെന്ന മഹാരാജാവ തീ
ൎച്ചയായും ഉറച്ചു. മനസ്സിലുള്ള ൟ ആധിനിമിത്തം ഏറ
ത്താമസിയാതെ പ്രതാപരുദ്രമഹാരാജാവിന്ന രാജയക്ഷ്മാ
വ എന്ന മഹാവ്യാധി പിടിപെട്ടു. കോപിഷ്ഠന്മാരും അ
വിവേകികളും ആയ ജനങ്ങൾക്ക ആപത്തും പശ്ചാത്താ
പവും സിദ്ധമല്ലെ?

അങ്ങിനെ കഴിഞ്ഞകൊണ്ടിരിക്കുമ്പോൾ സുകു
മാരൻ കാശ്മീരരാജ്യംവിട്ട തൊണ്ണൂറ്റൊമ്പതാം ദിവസ
മെന്ന തോന്നുന്നു പ്രതാപരുദ്രമഹാരാജാവ ക്ഷയരോ
ഗംനിമിത്തം സുരാലയത്തെ പ്രാപിച്ചു. തൽസമയം ഇ
ന്ദുമതി അനുഭവിച്ച വേദന കഠിനമായ വൃണങ്ങളിൽ
ക്ഷാരം വെച്ചതുപോലെയായിരുന്നു എന്ന ൟ കഥ ഇത്ര
ത്തോളം വായിച്ചമനസ്സിലാക്കിയ വായനക്കാൎക്ക അ
റിവാൻ പ്രയാസമില്ലെന്ന ഇനിക്ക തോന്നുന്നു. മഹാ
രാജാവിന്റെ മരണംനിമിത്തം ഇന്ദുമതിയും പൌരന്മാ
രും മാറത്തടിച്ച നിലവിളിച്ച ദുഃഖിച്ചവയെല്ലാം എഴുതി
ക്കാണിക്കുന്നത എല്ലാവായനക്കാൎക്കും രസമായിവരികയി
ല്ലെന്ന വിചാരിച്ച ഇവിടെ പ്രസ്ഥാവിക്കുന്നില്ല. ഇ
ന്ദുമതി കരഞ്ഞുംകൊണ്ട നിലത്തകിടക്കുമ്പോൾ വയോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/102&oldid=193881" എന്ന താളിൽനിന്ന് ശേഖരിച്ചത്