താൾ:CiXIV262.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം.

മഹാരാജാവിന്റെ പരലോകപ്രാപ്തി.

പ്രാണതുല്യനായ സുകുമാരൻ പിരിഞ്ഞുപോയ
തിന്നശേഷം യാതോരുവാൎത്തയും അറിയാത്തതിനാൽ
ഇന്ദുമതി സ്വൈരമായ ആഹാര വിഹാരങ്ങളിൽ ശ്രദ്ധ
കൂടാതെ പകൽ മുഴുവനും ലതാഗൃഹങ്ങളിൽ ഇരുന്നും, രാ
ത്രി മുഴുവനും വെറും നിലത്തതന്നെ കിടന്നുംകൊണ്ടായി
രുനു കാലം കഴിച്ചുകൂട്ടി വന്നിരുന്നത. ൟ വിരഹംനി
മിത്തം ഇന്ദുമതിയുടെ സകലജനമനോഹരങ്ങളായ അം
ഗങ്ങൾക്കെല്ലാം ഒരു കാൎശ്യം ബാധിച്ചു. ചന്ദനം പനി
നീർ മുതലായ സുഗന്ധദ്രവ്യങ്ങളും താംബൂലംമുതലായ
മംഗലപദാൎത്ഥങ്ങളും വീണ മുതലായ വിനോദവാദ്യങ്ങ
ളും അതിന്നശേഷം അവൾ കൈകൊണ്ട തൊട്ടിട്ടില്ലെ
ന്നതന്നെ പറയാം. സുകുമാരന്റെ വല്ല വൃത്താന്തവും
ഉണ്ടൊ എന്ന അറിവാൻവേണ്ടി ഇന്ദുമതിയാൽ പ്രേ
ഷിതന്മാരായ ഭൃത്യന്മാർ നിത്യവും തപ്പാലാപ്പീസ്സിലും തീ
വണ്ടിആപ്പീസ്സിലും പോയി നില്ക്കുന്നതും, ഇന്ന ഒരു
വിവരവും ഉണ്ടാകാതിരിക്കയില്ലെന്നുള്ള വിചാരത്തിന്മേൽ
ആ വക ഭൃത്യന്മാരുടെ വരവിനെത്തന്നെ ജാലകത്തിൽ
കൂടി നോക്കിക്കൊണ്ട ഇന്ദുമതി നില്ക്കുന്നതും, സാധാര
ണയായി തീൎന്നു.

മഹാരാജാവിന്റെ അനീതിയായ കല്പനനിമി
ത്തം യോഗ്യനായ സുകുമാരൻ രാജ്യംവിട്ടോടിപ്പോയി എ
ന്നും അതിന്നുള്ള കാരണം രാജ്ഞിയുടെ ഏഷണിയാണെ
ന്നും ഉള്ള ലോകാപവാദം രണ്ടുനാലുദിവസംകൊണ്ട ആ

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV262.pdf/101&oldid=193878" എന്ന താളിൽനിന്ന് ശേഖരിച്ചത്