താൾ:CiXIV146 2.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭ —

ഉ. അതെ, പിതാ പുത്രൻ വിശുദ്ധാത്മാവ് ഈ
മൂവർ ഉണ്ടു. സ്വൎഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ
മൂവർ ഉണ്ടല്ലൊ. പിതാവ്, വചനം, വിശുദ്ധാത്മാ
വ് എന്നിവർ മൂവരും ഒന്നു തന്നെ. (൧ യോ. ൫, ൭.)

൧൬.) ചോ. ദൈവത്വത്തിൽ ഒന്നാം പുരുഷനാകുന്ന പിതാവാ
യ ദൈവത്തെകൊണ്ടു വിശ്വാസപ്രമാണത്തിൽ എന്തു ചൊല്ലിയിരി
ക്കുന്നു?
ഉ. സ്വൎഗ്ഗങ്ങൾ്ക്കും ഭൂമിക്കും സ്രഷ്ടാവായി സൎവ്വ
ശക്തനായി പിതാവായിരിക്കുന്ന ദൈവത്തിങ്കൽ
ഞാൻ വിശ്വസിക്കുന്നു.

൧൭.) ചോ. മനുഷ്യരെയും ദൈവം പടെച്ചിരിക്കുന്നുവൊ?
ഉ. അതെ, ദൈവം തന്റെ സാദൃശ്യത്തിൽ മനു
ഷ്യനെ സൃഷ്ടിച്ചു. (൧ മൊ. ൧, ൨൭.)

൧൮.) ചോ. ആ ദൈവസാദൃശ്യം ഇന്നും ഉണ്ടോ?
ഉ. ഇല്ല കഷ്ടം! ഒന്നാമത്തെ പാപം ഹേതുവാ
യി അതു വിട്ടു പോയിരിക്കുന്നു. (൧ മോ. ൩.)

൧൯.) ചോ. ആദ്യ പിതാക്കന്മാരുടെ പാപത്താൽ നാം ഏതിൽ
അകപ്പെട്ടുപോയി?
ഉ. പാപത്തിലും അതിനാൽ ദൈവകോപത്തി
ലും പിശാചു, മരണം, നരകം മുതലായ ശത്രുക്കളുടെ
വശത്തിലും അകപ്പെട്ടു.(രോമ. ൫, ൧൩.) ഏകമനുഷ്യ
നാൽ പാപവും, പാപത്താൽ മരണവും ലോകത്തിൽ
പുക്കു, ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ, മര
ണം സകല മനുഷ്യരോളവും പരന്നു.

൨൦.) ചോ. പാപം എന്നത് എന്തു?
ഉ. പാപം അധൎമ്മം തന്നെ. (൧ യോ. ൩, ൪.)ധ
ൎമ്മത്തിന്റെ ലംഘനം എന്നത്രെ.

൨൧.) ചോ. പാപം എത്ര വിധമായിരിക്കുന്നു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/9&oldid=183106" എന്ന താളിൽനിന്ന് ശേഖരിച്ചത്