താൾ:CiXIV146 2.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪ —

സ്നാനാദ്ധ്യായം (൫—൧൧.)

൫.) ചോ. നിണക്കു ചെറുപ്പത്തിൽ സ്നാനം ഉണ്ടായ്വന്നുവൊ?
ഉ. അതെ, പിതാപുത്രൻവിശുദ്ധാത്മാവ് എന്നീ
ദൈവനാമത്തിൽ എനിക്കു സ്നാനം ഉണ്ടായ്വന്നിരി
ക്കുന്നു. ഈ പറഞ്ഞുകൂടാത്ത ഉപകാരത്തിന്നായി ത്രി
യേകദൈവത്തിന്നു എന്നും സ്തോത്രവും വന്ദനവും
ഉണ്ടാകെ ആവു.

൬.) ചോ. സ്നാനം എന്നത് എന്തു?
ഉ. സ്നാനം എന്നത് വിശുദ്ധ മൎമ്മവും ദിവ്യമാ
യ ചൊല്ക്കുറിയും ആകുന്നു. അതിനാൽ, ദൈവമായ
പിതാവ് പുത്രനോടും വിശുദ്ധാത്മാവോടും ഒന്നിച്ചു
ഈ സ്നാനം ഏല്ക്കുന്നവനു ഞാൻ കരുണയുള്ള
ദൈവമാകും എന്നും അവനു സകല പാപങ്ങളെയും
യേശു ക്രിസ്തൻ നിമിത്തം സൌജന്യമായി ക്ഷമി
ചു കൊടുക്കുന്നു എന്നും, അവനെ മകന്റെ സ്ഥാന
ത്തിൽ ആക്കി, സകല സ്വൎഗ്ഗവസ്തുവകകൾക്കും അ
വകാശിയായി അംഗീകരിച്ചു കൊള്ളുന്നതും ഉണ്ട്
എന്നും സാക്ഷി പറയുന്നു.

൭.) ചോ. സ്നാനം ഏതിനാൽ ഉണ്ടാകുന്നു?
ഉ. വെള്ളത്താലും ആത്മാവിനാലും അത്രേ. (യോ.
൩, ൫.) വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജ
നിച്ചില്ല എങ്കിൽ, ഒരുത്തന്നും ദൈവരാജ്യത്തിൽ കട
പ്പാൻ കഴികയില്ല എന്നു ചൊല്ലിയ പ്രകാരം തന്നെ.

൮.) ചോ. സ്നാനത്താലുള്ള പ്രയോജനം എന്തു?
ഉ. അതു ദൈവകരുണയേയും പാപമോചന
ത്തെയും ദൈവപുത്രത്വത്തെയും നിത്യജീവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/6&oldid=183102" എന്ന താളിൽനിന്ന് ശേഖരിച്ചത്