താൾ:CiXIV146 2.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിന്നുള്ള
ഉപദേശം.

൧.) ചോ. മനുഷ്യന് ഇഹത്തിൽ മുഖ്യവിചാരം ആകേണ്ടതു എന്തു?
ഉ. നിത്യജീവന്റെ പ്രത്യാശ തനിക്ക് ഉറെച്ചു
വരേണം എന്നത്രെ (മത്ത. ൬,൩൩.) മുമ്പെ ദൈവ
ത്തിൻറെ രാജ്യത്തെയും അവന്റെ നീതിയെയും
അന്വേഷിപ്പിൻ എന്നാൽ ഇവ എല്ലാം നിങ്ങൾ്ക്കു
കൂടെ കിട്ടും എന്നു ക്രിസ്തൻ പറഞ്ഞുവല്ലോ.

൨.) ചോ. ഈ പ്രത്യാശ എല്ലാമനുഷ്യനും വരികയില്ലയോ?
ഉ. സത്യക്രിസ്തഭക്തനല്ലാതെ, ആൎക്കും വരാത്തു.
(മത്ത. ൭, ൨൧.) എന്നോടു കൎത്താവേകൎത്താവേ എന്നു
പറയുന്നവൻ എല്ലാം സ്വൎഗ്ഗരാജ്യത്തിൽ കടക്കയി
ല്ല; സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ ഇഷ്ട
ത്തെ ചെയ്യുന്നവനത്രെ എന്നുണ്ടല്ലൊ.

൩.) ചോ. നീ ആർ ആകുന്നു.
ഉ. ഞാൻ ക്രിസ്ത്യാനൻ തന്നെ.

൪.) ചോ. ക്രിസ്ത്യാനൻ ആകുന്നത് എങ്ങിനെ?
ഉ. ക്രിസ്ത്യാനരിൽനിന്നു ജനിക്കുന്നതിനാലല്ല,
ക്രിസ്ത്യാനരോടു സംസൎഗ്ഗം ഉള്ളതിനാലും അല്ല, ക്രി
സ്തങ്കലെ വിശ്വാസം ക്രിസ്തനിലെ സ്നാനം ഇവ
റ്റിനാലത്രെ.

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV146_2.pdf/5&oldid=183101" എന്ന താളിൽനിന്ന് ശേഖരിച്ചത്