താൾ:CiXIV138.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ഭാഗ്യനാഥൻ അവനോട, നീ കളിച്ചില്ലയൊ? നി
ശ്ചയം പറക എന്ന പറഞ്ഞു. അതിന്ന ശുദ്ധൻ,
ഇല്ല അപ്പാ, ഞാൻ എന്റെ പൈസാ കരസ്ഥമാ
ക്കുവാൻ ശ്രമിച്ചതല്ലാതെ ചൂതകളിച്ചിട്ടില്ല എന്ന
പറഞ്ഞു. അത കേട്ട അപ്പൻ അവനോട കൊള്ളാം
ശുദ്ധാ! ഇക്കാൎയ്യത്തിൽ ഞാൻ വിചാരിച്ചടത്തോളം
ദോഷം നീ ചെയ്തിട്ടില്ലാത്തതകൊണ്ട ഇനിക്ക സ
ന്തോഷം തന്നെ എങ്കിലും, ഇതിൽ ദോഷത്തിന്റെ
കാഴ്ചയുണ്ടായിരുന്നു. ആ കാഴ്ചകൂടെ നാം ഒഴിഞ്ഞിരി
ക്കെണമെന്നുള്ളത നിനക്ക അറിയാമല്ലൊ. അത ത
ന്നെയുമല്ല, ആ ദുഷ്ടചെറുക്കനോട കൂടെ ഒരു വി
നാഴികനേരമെങ്കിലും നീ താമസിച്ചിട്ടുണ്ടെങ്കിൽ
അതതന്നെദോഷം. ൟ ദോഷവും പൈസായുംകൂ
ടെ ശരിക്കൂട്ടിനോക്കിയാൻ പൈസാ എന്തുള്ളു? ആ
പൈസാ നിന്നിൽനിന്ന കൈക്കലാക്കിയ ചെറുക്ക
ൻ നിന്നെക്കാൾ വലിയവനും ആരോഗ്യശാലിയും
ആകയാൽ അത തിരികെ കിട്ടുമെന്ന വിചാരിപ്പാ
ൻ ഇടയില്ലാഞ്ഞല്ലൊ. ആ പൈസാ പോയതകൊ
ണ്ട ഇനിക്ക സന്തോഷമെയുള്ളു. എന്ന പറഞ്ഞു.
അപ്പോൾ അവന്റെ അമ്മ പറഞ്ഞത, ഹേ ശുദ്ധാ!
ശുദ്ധാ! നീ ആ ദുഷ്ടചെറുക്കനോട കൂടെ താമസി
ക്കാഞ്ഞതകൊണ്ട ആ പൈസാ പോയ്പോക്കുമെന്നു
ണ്ടെങ്കിൽ പോകട്ടെ എന്ന വിചാരിപ്പാൻ മാത്രമെ
ഉള്ളല്ലൊ. ആ ചെറുക്കനോടകൂടെ സംസൎഗ്ഗം ചെയ്യ
രുതെന്ന നിന്റെ അപ്പൻ നിന്നോട വിലക്കീട്ടുള്ള
ത നിനക്ക അറിയാമല്ലൊ. എന്നാൽ നീ ദ്രവ്യകാം
ക്ഷകൊണ്ട ഇങ്ങിനെ ച്യ്തതായിരിക്കുമെന്ന ഇ
നിക്ക തോന്നുന്നു. "ദ്രവ്യസ്നേഹം സകല പാപത്തി
ന്റെയും മൂലം ആകുന്നു" വല്ലൊ. അതിന്ന ശുദ്ധൻ,
ഉത്തരമായിട്ട, ഇല്ല അമ്മെ, പൈസായെകുറിച്ച.
ഞാൻ അത്ര വിചാരപ്പെടുന്നുല്ല എങ്കിലും അത എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/96&oldid=180088" എന്ന താളിൽനിന്ന് ശേഖരിച്ചത്