താൾ:CiXIV138.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

ത്രെ അവൻ മഹാ ദുശ്ശീലക്കാരനായിതീൎന്നത, ഉട
നെ ഞാൻ പറഞ്ഞു, കോരുണയെ, ഇതകൊണ്ടാ
കുന്നു നാം ദൈവകല്പനയെ അനുസരിക്കാതെയി
രിക്കുമ്പോൾ "അവനെ വടികൊണ്ട അടിച്ച അവ
ന്റെ ആത്മാവിനെ നരകത്തിൽനിന്ന രക്ഷിക്ക
എന്ന ദൈവം പറയുന്നത. എന്നാൽ നീ ഇപ്രകാ
രം ചെയ്യാഞ്ഞതിനാൽ, നീ വാത്സല്ലിച്ച വളൎത്തിയ
ആ പൈതൽ തന്നെ നിനക്ക വിരോധം നോക്കു
ൻ നു; ഇപ്പോൾ അവൻ എന്റെയും നിന്റെയും ആ
ജ്ഞയിൽ അനുസരിക്കാത്തവിധം ആയിപോയി
എന്ന തോന്നുന്നു: ആകയാൽ അവനെ നന്നാക്കു
ന്നതിന്ന എന്ത വഴിയുള്ളു എന്ന എന്റെ ഭൎത്താവി
നൊട ചോദിക്കട്ടെ. എന്നാൽ വീട്ടിൽ പൊകുന്നതി
ന സസ്മയമായി എന്ന കണ്ടിട്ട, ൟ തവന അവ
ൾക്ക അല്പ ദ്രവ്യസഹായം ചെയ്തു കൊടുത്താൽ അ
ത പ്രയോജനമായി തീരുമൊ ഉല്ലയൊ എന്നിങ്ങി
നെ എന്റെ മനസ്സിൽ ആലോചിച്ചു. അപ്പോൾ
കോരുണ എന്നോട, മദാമ്മേ! മുമ്പിൽ നിങ്ങൾ ഇ
നിക്ക തൈപ്പാൻ തരാമെന്ന പറഞ്ഞ തൂവാല ഇ
പ്പോൾ കൈവശമുണ്ടൊ എന്ന ഭീതിയോടെ ചോദി
ച്ചു. ഇല്ല, അവ എല്ലാം തൈച്ച തീൎന്നിട്ട ഏറിയനാ
ളായി. അവയെകുറിച്ച ഇപ്പോൾ നീ ചോദിച്ചതി
ന്റെ താല്പൎയ്യം എന്തെന്ന ചോദിച്ചപ്പോൾ അവൾ
ഉത്തരമായിട്ട, എന്റെ ഭൎത്താവും മകനും ഇനിക്ക
ചിലവിന്ന യാതൊന്നും തരായ്കയാൽ ഞാന്തന്നെ
വല്ലതും ഉപായം നോക്കിയുല്ല എന്നവരികിൽ പ
ട്ടിണിയായിപൊകുന്നതിന ഇടവരുന്നതാകകൊ
ണ്ട, ആ തൂവാല കിട്ടിയെങ്കിൽ തൈക്കായിരുന്നു
എന്ന വിചാരിച്ചിട്ടത്രെ ഞാൻ ചോദിച്ചത എന്ന
പറഞ്ഞു. കോരുബ്ബയുടെ ശീലത്തിന്ന ഇത്രയും ഒരു
മാറ്റംവന്ന കണ്ടതിനാൽ ഇനിക്ക സന്തോഷംതോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/89&oldid=180080" എന്ന താളിൽനിന്ന് ശേഖരിച്ചത്