താൾ:CiXIV138.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ആ പൈതങ്ങളെ വേലചെയ്വാൻ ശീലിപ്പിച്ചാൽ
അതകൊണ്ട അവൎക്ക വളരെ ഉപകാരവും അവരു
ടെ പാവപ്പെട്ട തള്ളെക്ക വലിയതിൽ ഒരു സഹായ
വുമായി തീരുമെന്ന എന്റെ മനസ്സിൽ ഞാൻ വി
ചാരിക്കയാൽ, കോരുണയുടെ മക്കൾക്ക മേട്ടിവേലെ
ക്കാകട്ടെ പല്ലക്ക വേലെക്കാകട്ടെ ഇഷ്ടമുണ്ടെന്ന വ
രികിൽ അവരെ എന്റെ വീട്ടിൽ കൊണ്ടുവന്ന ആ
വേലെക്ക ശീലിപ്പിക്കെണമെന്ന വിചാരിച്ചും കൊ
ണ്ട ഒട്ടുംതന്നെ താമസിയാതെ കോരുണയുടെ വീ
ട്ടിൽ പോയി. എന്നാൽ അവിടെ ചെന്നപ്പോൾ ക
ണ്ട കാശ്ച ബഹു കഷ്ടംതന്നെ: കോരുണ വാതിൽ
പടിയേൽ ബഹു ദുഃഖത്തോടെ കരഞ്ഞുംകൊണ്ടിരി
ക്കയും അവളുടെ നെറ്റിക്ക ഒരു വലിയ മുറിപാടി
ൽനിന്ന രക്തം ഒഴുകി ചെകിട്ടത്ത കൂടെ ഒലിക്കയും
ചെയ്തു. എന്ന കണ്ട ഉടനെ അവൾ എന്നോട, മ
ദാമ്മെ! നിങ്ങൾ ഇപ്പോൾ വന്നതകൊണ്ട ഇനിക്ക
ബഹു സന്തോഷം. എന്റെ അരിഷ്ട അവസ്ഥയെ
നിങ്ങൾ കണ്ടല്ലൊ. ൟ നിൎഭാഗ്യകാരിയാകുന്ന ഇ
നിക്ക വൃത്തിയുള്ള വീടും നല്ല മുണ്ടും ഉണ്ടാകുന്നത
എങ്ങിനെ? പട്ടിണിതന്നെ എങ്കിലും നല്ല ഭയവാ
ക്കുണ്ടെങ്കിൽ അത സഹിക്കാം. എന്നാൽ കൂടക്കൂടെ
ശണ്ഠയിടുകയും അടികൊള്ളുകയും ചെയ്യുന്നത ഇ
നിക്ക സഹിപ്പാൻ വഹിയാ. ഞാൻ ജീവിച്ചിരിക്കു
ന്നതിനെക്കാൾ ചത്ത പോക തന്നെ നല്ലതെന്ന
ഇനിക്ക തോന്നുന്നു എന്ന പറഞ്ഞപ്പോൾ, ഞാൻ
എന്റെ കുപ്പായ ഉറയിൽനിന്ന ലേശ എടുത്ത അ
വിടെ ഒരു മൺപാത്രത്തിൽ ഇരുന്ന തണുത്ത വെ
ള്ളത്തിൽ അതിനെ മുക്കി രക്തപരവ നിൎത്തുന്നതി
ന തലയിൽ വെച്ചുംവച്ച, അവളോട ദയയായിട്ട
പറഞ്ഞു, കോരുണയെ നിനക്ക സംഭവിച്ചത എ
ന്ത? അതെല്ലാം വിവരമായിട്ട എന്നോട പറക എG

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/79&oldid=180070" എന്ന താളിൽനിന്ന് ശേഖരിച്ചത്