താൾ:CiXIV138.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

രീക്ഷെക്ക സമ്മതിക്കാതെ അവരോട, എന്റെ മക്ക
ളെ! നിങ്ങളോട കൂടെ പോരുന്നതിന ഞാൻ ഒരുങ്ങി
തന്നെ ഇരിക്കുന്നു. എന്നാൽ ഞാൻ ക്രിസ്ത്യാനി ആ
യെ കഴിവു; ഇനിക്ക വിഗ്രഹങ്ങളെ വന്ദിച്ചുകൂടാ:
അവയെ വന്ദിക്കാമെന്ന ഞാൻ വാക്ക കൊടുത്തല്ലാ
തെ നിങ്ങളുടെ അപ്പൻ എന്ന വീട്ടിൽ കൊണ്ടു
പോകയില്ലല്ലൊ എന്ന പറഞ്ഞപ്പോൾ, അവൻ കോ
പത്തോടും കൂടെ വ്യാകുലം കൊണ്ട നിറഞ്ഞിരുന്ന എ
ന്നോട, കഠിനഹൃദയക്കാരീ, നിന്നെ ഞാൻ കൊണ്ടു
പോകയില്ല നിശ്ചയം എന്നിങ്ങിനെ പറഞ്ഞ, എ
ന്റെ പൈതങ്ങളെ എന്റെ കയ്യിൽനിന്ന പിടിച്ച
വലിച്ച കൊണ്ടുപോയി. എന്റെ കൊച്ചപെണ്ണ എ
ന്നോടകൂടെ പാൎപ്പാൻ ആഗ്രഹിക്കയും, അവൾ എ
ന്റെ അടുക്കൽ ഇരിക്കട്ടെ എന്ന നന്നാ നിൎബന്ധി
ച്ച അപേക്ഷിക്കയും ചെയ്തിരുന്നു, എങ്കിലും അവ
ൻ അനുസരിക്കാതെ അവളെ കൂട്ടിച്ചുംകൊണ്ട അ
ക്ഷണം തന്നെ പോയ്ക്കളഞ്ഞു. അതിൽപിന്നെ ഇ
തവരെയും അവരെകുറിച്ച ഒന്നുംതന്നെ കേൾപ്പാ
റില്ല. എങ്കിലും അവർ മരിക്കുന്നതിനമുമ്പെ അവ
രെ ക്രിസ്ത്യാനികളാക്കെണമെന്ന ഞാൻ ഇപ്പോഴും
ദിവത്തോട അപേക്ഷ്ഹിച്ചുവരുന്നു. ഞാൻ ക്രിസ്ത്യാ
നിമാൎഗ്ഗം അനുസരിച്ചതിൽപിന്നെ ആദ്യം തന്നെ
എന്റെ കൊച്ചുസായ്പിന്റെ വീട്ടുകാരിൽ ഒരാളി
നോടും പിന്നീട് വേറൊരു ആളിനോടും കൂടെ പാ
ൎത്തവന്നു. എന്റെ സായ്പ ഇപ്പോൾ നല്ല ദൈവഭ
ക്തൻ ആകുന്നു. അയാൾക്ക ഏഴമക്കളും ഉണ്ട. കു
ഞ്ഞായിരുന്നപ്പോൾ മുല കൊടുത്ത വളൎത്തിയ എ
ന്നോട ഇപ്പോൾ ബഹു പക്ഷംതന്നെ. ഏറിയനാ
ൾ ഞാൻ ആയാളോട കൂടെ തന്നെ പാൎക്കയും ചെ
യ്തു. എന്നാൽ ആറവൎഷംമുമ്പെ അദ്ദേഹം എന്നെ
ഇവിടെ കൊണ്ടുവന്ന ൟ വീട വെപ്പിച്ചെ, അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/75&oldid=180065" എന്ന താളിൽനിന്ന് ശേഖരിച്ചത്