താൾ:CiXIV138.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

ന്നെ പറയുന്നതിന ധൈൎയ്യം പോരാത്തതിനാൽ
അത്രെ അവരെകൊണ്ട പറയിച്ചത. എങ്കിലും അവ
ർ പറഞ്ഞത എന്റെ ഭൎത്താവ വിശ്വസിക്കാതെ,
ഞാൻ തന്നെ അത പറഞ്ഞ കേൾക്കെണമെന്ന പ
റഞ്ഞു. അങ്ങിനെ ചെയ്യുന്നതിന ദൈവം ഇനിക്ക
കൃപ തരികയും ചെയ്തു. എന്നാലൊ ഞാൻ ക്രിസ്ത്യാ
നി ആകുന്നതിന നിശ്ചയമായി ഉറെച്ചിരിക്കുന്നു
എന്ന അവൻ കേട്ടപ്പോൾ അവൻ നന്നാകോപി
ച്ച, സകലവിധമായുള്ള ശാപംകൊണ്ട എന്നെ പ്രാ
കി, ഞാൻ ഇങ്ങിനെ കിശ്ചയിച്ചത മഹാ ഹീനമാ
യ ചില കാരണങ്ങളെപ്രതി ആകുന്നു എന്നും ദു
ഷിപറഞ്ഞ, എന്റെ മുഖത്ത, തുപ്പെണമെന്ന ത
ന്റെ സ്വന്തമക്കളോട കല്പിക്കയും ചെയ്തു. എന്നാൽ
അവരൊ, അവരുടെ അപ്പനെക്കാൽ അധിക അ
ലിള്ളവരായിരുന്നതിനാൽ ഒരു തള്ളയുടെ മനസ്സ
ഉരുകത്തക്കവണ്ണമായിട്ട എന്റെ കഴുത്തിന്മേൽ കെ
ട്ടിപ്പിടിച്ച കരഞ്ഞും കൊണ്ട പറഞ്ഞത എന്തെന്നാൽ,
അയ്യൊ അമ്മെ! നിങ്ങൾ ക്രിസ്ത്യാനി ആകരുത. ക്രി
സ്ത്യാനി ആയാൽ നിങ്ങളുടെ ജാതിയിൽനിന്ന ത
ള്ളപ്പെടുകയും, ആരും നിങ്ങളോട കൂടെ പന്തിഭോജ
നം കഴികയുമില്ലാത്തതാകയാൽ ഞങ്ങളോട കൂടെ വ
രിക. ഞങ്നൾ ഏറിയ നാളായി നിങ്ങൾക്കായിട്ട, കാ
ത്തുകൊണ്ടിരിക്കുന്നു. ഞങ്ങളെ ആളയച്ച ഇവിടെ
വരുത്തിയത നിങ്ങളെ വീട്ടിൽ കൊണ്ടുപോകുന്നതി
നാകുന്നു എന്ന വിചാരിച്ചിട്ട, നിങ്ങൾ ധ്വരയുടെ
വീട്ടിൽ ആയതില്പിന്നെ ഇതവരയും അപ്പം തി
ന്നാറില്ലെന്നും പറഞ്ഞ അമ്മുമ്മ ബഹു വിശേഷ
പ്പെട്ട അപ്പം ചുടുന്നു. ഹാ! ഞങ്ങളോടകൂടെ വാഅ
മ്മെ. എന്തെല്ലാം തന്നെ ആയാലും ഞങ്ങളോട കൂ
ടെ വന്നെകഴിവു. മദാമ്മെ! അത ഇനിക്ക ഒരു പ
രീക്ഷസമയം ആയിരുന്നു എങ്കിലും ഞാൻ ആ പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/74&oldid=180064" എന്ന താളിൽനിന്ന് ശേഖരിച്ചത്