താൾ:CiXIV138.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

ക്ഷിതാവിനെ കുറിച്ച സംസാരിപ്പാൻ മനസ്സുള്ള
വർ ഉണ്ടായിരിക്കുമെന്ന വിചാരിച്ചിട്ട ഇവിടെ വ
രികയാരുന്നു. അങ്ങിനെയാകുന്നു എങ്കിൽ നിങ്ങൾ
വരികെവേണ്ടു; നിങ്ങളെ സന്തോഷത്തോടെ അം
ഗീകരിച്ചകൊള്ളാം; ഇങ്ങിനെ വഴിപോക്കരെ സ
ൽക്കരിച്ചവേളയിൽ, പലരും അറിയാതെ ദൈവദൂത
ന്മാരെ സൽക്കരിച്ചപ്രകാരം വേദപുസ്തകം പറയു
ന്നുണ്ടല്ലൊ എന്ന ആ കിഴവി പറഞ്ഞു. ആ അഗ
തിയായ സ്ത്രീ കാണിച്ച ക്രിസ്ത്യാനിമാൎഗ്ഗത്തിന്നടു
ത്തെ ആചാരമൎയ്യാദകളെ കൺറ്റ ഇനിക്ക ആശ്ചൎയ്യം
തോന്നിപ്പോയി. എന്നാൽ സാക്ഷാൽ ഉള്ള ക്രിസ്ത്യാ
നിമാൎഗ്ഗം ഏതെല്ലാം ദിക്കിൽ ഉണ്ടൊ, ആദിക്കിൽ ഒ
ക്കെയും ആ മാൎഗ്ഗത്തെ അനുസരിക്കുന്നവൎക്ക ദയ
യും മൎയ്യാദയുമുള്ളൊരു സ്നേഹ ശീലം കാണും. അത
ആ മാൎഗ്ഗത്തിന്റെ ഫലം തന്നെ. ഞാൻ ആ വീട്ടി
ൽ കേറിയ ഉടൻ തന്നെ ആ കിഴവിയെ വേദവാ
ക്യം വായിച്ചു കേൾപ്പിച്ചുകൊണ്ടിരുന്ന ചെറിയ
പെണ്പൈ തൽ വേഗത്തിൽ ഓടിപൊയ്ക്കളഞ്ഞത
കൊണ്ട അവൾ ഇന്നാരെന്ന ഞാൻ അറിഞ്ഞില്ല.
എന്നാൽ അവൾ ക്ഷണത്തിൽ തിരിച്ച വന്നപ്പോ
ൾ, എന്റെ സ്നേഹിതിയായ സത്യബോധിനി എ
ന്ന അറിഞ്ഞു. അവൾ ആ നല്ല കിഴവിയുടെ വീ
ട്ടിൽ കസേര ഇല്ലെന്ന കണ്ടിട്ട, അതിന്റെ സമീ
പത്തുള്ള വീട അവരുടെ വീടാകയാൽ, അവിടെ
ഓടി ചെന്ന അവരുടെ സ്വന്ത കസേര കൊണ്ടു
വന്ന ഇനിക്ക ഇരിപ്പാൻ ഇട്ടു. എന്റെ കൊച്ചു
പെണ്ണെ! നീ ഇപ്രകാരം നന്മ ചെയ്യുന്നത കാണ്ക
യാൽ ഇനിക്ക ബഹു സന്തോഷം തോന്നുന്നു എ
ന്ന ഞാൻ അവളോട പറഞ്ഞാറെ, ഓ, അമ്മുമ്മയു
ടെ കണ്ണിന കാഴ്ച കുറവായിട്ട ഞാൻ വന്ന അവ
രെ വായിച്ചുകേൾപ്പിക്കയാകുന്നു എന്ന പറഞ്ഞF

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/67&oldid=180055" എന്ന താളിൽനിന്ന് ശേഖരിച്ചത്