താൾ:CiXIV138.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ന്നെ ഉത്തരവാദം പറഞ്ഞകൊള്ളണം. അങ്ങിനെ
യാകട്ടെ, ഞാൻ ചെയ്യുന്നതകൊണ്ട ഗുണം വരി
കെയുള്ളു എന്ന ഇനിക്ക നല്ല നിശ്ചയം ഉണ്ടു. എ
ന്ന പറഞ്ഞ, ആ സ്ത്രീയെ ഇടത്തവശമായി കിട
ത്തി, അവളുടെ അരെക്ക മുറുകെ കെട്ടിയിരുന്ന കെ
ട്ട അഴിച്ചപ്പോൾ കുഞ്ഞ മേൽ കേറിപോകുമെന്ന
അവർ പറഞ്ഞു. എന്നാൽ ചീവൎത്തനമൊ, മദാമ്മ
യ്ക്ക അത നല്ലവണ്ണം അറിയാം അവരുടെ മനസ്സു
പോലെ ചെയ്യട്ടെ എന്ന പറഞ്ഞു. പിന്നത്തേതിൽ
ഞാൻ അവൾക്ക പല പ്രാവശ്യം പാൽ കാച്ചികുടി
പ്പാൻ കൊടുത്തു. വേഗത്തിൽ പ്രസവിക്കുമെന്നു
ള്ള ലക്ഷണം കാണുകയും ചെയ്തു. വയറ്റാട്ടി ഇത
കണ്ട കുറെ പുകഴ്ചലഭിക്കെണമെന്ന ആഗ്രഹിച്ചി
ട്ട, എന്നോട മദാമ്മെ! ഞാൻ എന്റെ കൈ പ്ര
യോഗിപ്പാൻ നിങ്ങൾ സമ്മതിക്കുമെന്നുണ്ടെങ്കിൽ
ഒരു ക്ഷണത്തിൽ കാൎയ്യം എല്ലാം നേരെയാക്കുമെ
ന്ന പറഞ്ഞു. എന്നാൽ ഇതിന മുമ്പിൽ മൂന്ന പ്രാ
വശ്യം അവൾ നോക്കിയാറെ അതുകൊണ്ട ആ
സ്ത്രീയുടെ വ്യസനം വൎദ്ധിച്ചതല്ലാതെ ഒരു ഫലവും
വരാഞ്ഞതിനാൽ ഞാൻ അവളോട, ഉത്തരമായിട്ട,
വേണ്ടാ, കുഞ്ഞ താനെ തന്നെ പിറന്നകൊള്ളും എ
ന്ന പറഞ്ഞു. അങ്ങിനെ തന്നെ കുറഞ്ഞൊരു നേ
രം കഴിഞ്ഞപ്പോൾ ഒരുപെണ്കുഞ്ഞ ജീവനോട പി
റക്കയും ചെയ്തു. ഇത കണ്ടിട്ട, തള്ളെക്ക ചെയ്ത ഔ
ഷധ പ്രയോഗങ്ങൾ വിചാരിച്ചാറെ ഇനിക്ക ആ
ശ്ചൎയ്യം തോന്നിപ്പോയി. എന്തെന്നാൽ ഇതിന മുമ്പി
ൽ ഒരിക്കൽ ൟ നാട്ടുസ്ത്രീകളിൽ ഒരുത്തിയുടെ പ്ര
സവ സമയത്ത ഞാൻ കൂടെ ഉണ്ടായിരുന്നാറെ
അവൾ പ്രസവിച്ച കുഞ്ഞ മരിച്ചപോയി. അ
ത മനുഷ്യപ്രകാരം പറയുമ്പോൾ അവളുടെ സ്നേ
ഹിതമാരുടെ അവിവെക പ്രവൃത്തി കൊണ്ടായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/63&oldid=180050" എന്ന താളിൽനിന്ന് ശേഖരിച്ചത്