താൾ:CiXIV138.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ത്തിന്റെഭാവം കാണ്മാനില്ലെന്ന കേട്ടിട്ട, ഞാൻ വീ
ട്ടിന്റെ അകത്ത കേറി ചെന്നപ്പോൾ മുമ്പിലത്തെ
തവണ കണ്ടതപോലെ വളരെ സ്ത്രീകൾ ഒന്നിച്ച
കൂടിയിരുന്ന, വേഗത്തിൽ പ്രസവിക്കേണ്ടിയവകെ
ക്ക ഇന്നിന്നത ചെയ്യെണമെന്ന അവരവൎക്ക തോ
ന്നിയ ഭോഷത്വങ്ങൾ പറഞ്ഞുകൊണ്ടിരുന്നത
കേട്ടു. എന്നാൽ പ്രസവം ശീഘ്രം ഉണ്ടാകാതെ ഒ
ന്നിനൊന്നിന അധികം താമസിക്കയും തള്ളയുടെ
വ്യസനം കൂടുകയും ചെയ്തതെയുള്ളു. ക്രിസ്ത്യാനികൾ
എന്ന പേർ പറയുന്നവരിൽ ഉണ്ടായിരുന്ന ഭോ
ഷത്വവും മൂഢ ഭക്തിയും കണ്ട ഇനിക്ക ബഹുവെ
റുപ്പതോന്നിപ്പോയി. എന്നാൽ അവരിൽ ൟ ഭോ
ഷത്വം ഞാൻ കണ്ടത ൟ തവണമാത്രമല്ല. രണ്ട
മൂന്ന മാസത്തിന മുമ്പ ഒരു മൂങ്ങാ ചീവൎത്തനത്തി
ന്റെ തലെക്ക മേലെ ഘോരമായി മൂളിക്കൊണ്ട പ
റന്ന പോയി എന്ന ചീവൎത്തനം പറകയാൽ മ
റ്റൊരു മൂങ്ങാ എതിർ വഴിയായി തള്ളയുടെ തലെ
ക്ക മീതെ കൂടെ പറന്ന വന്നല്ലാതെ കുഞ്ഞ പിറക്കു
കയില്ലെന്ന എല്ലാവരും പറക ഉണ്ടായി. അപ്പൊ
ൾ ഒരു കിഴവി പറഞ്ഞു, മൂങ്ങായെ കുറിച്ചുള്ള മൂഢ
ഭക്തി ഒരു വേള ഉള്ളതായിരിക്കും എന്നിരിക്കട്ടെ. എ
ന്നാൽ എന്റെ സഹോദരിയുടെ തലെക്ക മീതെ കൂ
ടെ ഞങ്ങൾ എല്ലാവരും ഇരിക്കെ ഒരു മൂങ്ങാ പറ
ന്ന പോയിട്ടും രൺറ്റ മണിക്കൂറ കഴിഞ്ഞ ഉടനെ
അവൾ പ്രസവിച്ചതിനെ ഞാൻ കണ്ടല്ലൊ. ഉട
നെ ചീവൎത്തവം പറഞ്ഞു, ശരിയായിട്ട മൂങ്ങാതിരി
കെ വന്നായിരിക്കെണം; നിങ്ങൾ അത കണ്ടില്ലാ
യിരിക്കും. അതിന്ന ഉത്തരമായിട്ട കിഴവി, മൂങ്ങാ
തിരിച്ച വന്നില്ല നിശ്ചയം. പ്രസവം ഉണ്ടായത ത
ന്നെ ഉച്ചെക്കായിരുന്നു. ഉച്ചെക്ക മൂങ്ങാ പറക്കുമൊ?
എന്നാൽ ചീവൎത്തനം പ്രസവിപ്പാൻ താമസിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/60&oldid=180047" എന്ന താളിൽനിന്ന് ശേഖരിച്ചത്