താൾ:CiXIV138.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ക്ഷിക്കുന്നതിനായിട്ട അവൻ തന്റെ കയ്യെ നീട്ടി
ക്കൊണ്ടിരിക്കുന്നു. ആ കയ്യെ പിടിച്ചകൊൾക. അത
നിന്നെ സ്വൎഗ്ഗത്തിലേക്ക ആകൎഷിച്ച കൊണ്ടു പോ
കും. യേശുക്രിസ്തുവിനോട ഒരു ചെറിയ പ്രാൎത്ഥന ക
ഴിക്ക. പ്രാൎത്ഥിക്ക എന്റെ കിഞ്ഞെ! അപ്പോൾ മോ
ശ വിറെച്ചുകൊണ്ട പറഞ്ഞു, ഇല്ല, അമ്മെ, ഇല്ല, എ
ന്റെ രക്ഷയുടെ നാൾ കഴിഞ്ഞ പോയി, അഴിഞ്ഞ
പോയി. യേശു എന്നെ ചെവികൊള്ളുകയില്ല. ഇനി
ക്ക അവനോട പ്രാൎത്ഥിപ്പാനും വഹിയാ. എന്നാലും
ഞാൻ ചീവൎത്തനത്തിനോട മാപ്പ ചോദിക്കും. പാ
വപ്പെട്ട ചീവൎത്തനമെ, ഞാൻ പലപ്പോഴും നി
ന്നോട കാഠിന്യം പ്രവൃത്തിച്ചിട്ടുൺറ്റ. ഇപ്പോൾ ഞാ
ൻ ചാകുകയാകകൊണ്ട അത എന്നോട നീ ക്ഷമി
ച്ചുകൊള്ളെണം. എന്റെ വീടും അതിലുള്ള സകല
വും നിനക്ക ഇരിക്കട്ടെ. എന്നാൽ നിന്റെ അമ്മാവി
യമ്മയോടദയയായിരിക്കെണം. അവൾ ചിലപ്പോ
ൾ നിന്നോട ദയകേട കാണിക്കും, എങ്കിലും നീ കു
റെ സഹിക്കെണം. അവൾ എന്റെ അമ്മയാകു
ന്നു എന്ന ഓൎത്തിട്ട, അവളുടെ വാൎദ്ധക്യത്തിൽ നീ
അവളെ ഉപേക്ഷിക്കരുത. പിന്നെ അവൻ ഫുൽ
മോനിയെ നോക്കി പറഞ്ഞു, നിങ്ങളെ പോലെ ഒരു
ഉത്തമ ക്രിസ്ത്യാനിസ്ത്രീ ആകുന്നതിനും, നിങ്ങൾ ഇ
ന്ന കാണിച്ചതപോലെ അവളുടെ ശത്രുക്കളെ കൂടെ
സ്നേഹിക്കുന്നതിന്നും പഠിപ്പിക്കുമല്ലൊ. പിന്നെ കു
റെ നേരം ഉരിയാടാതിരുന്നതിന്റെ ശേഷം അവ
ൻ പിന്നെയും പറഞ്ഞു, ഫുൽമോനിയമ്മെ! ചീവ
ൎത്തനം പ്രസവിക്കുമ്പോൾ അവൾക്ക സുഖമാകുംവ
ണ്ണം അവളുടെ കുറവുകൾ ഒക്കെ നോക്കുകയും, കു
ഞ്ഞ മുലകുടി മാറുന്ന ഉടനെ ദൈവത്തെയും, മോക്ഷ
ത്തെയും കുറിച്ച പഠിപ്പിക്കപ്പെടേണ്ടുന്നതിന്ന, അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/54&oldid=180040" എന്ന താളിൽനിന്ന് ശേഖരിച്ചത്