താൾ:CiXIV138.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

പറഞ്ഞ മരുന്ന ഒക്കെയും കൊടുത്തു എന്ന പറഞ്ഞു.
ഉടനെ ഞാൻ അവളോട, അത തീരെ വേണ്ടിയില്ലാ
ഞ്ഞു. എന്തെന്നാൽ ഒരു മരുന്ന മറ്റൊന്നിന്റെ
വീൎയ്യം എടുത്ത കളയുന്നു എന്നുള്ളതിന തൎക്കമില്ല
ല്ലൊ. ഇങ്ങിനെ പറഞ്ഞകൊണ്ടിരുക്കുമ്പോൾ നാ
ട്ടു വദ്യൻ കേറിവന്നു. അതിന മുമ്പെ അവൻ
അവിടെ വന്ന, ആ വീട്ടകാരെകൊണ്ട നാല രൂ
പാ ഉടമ്പടിചെയ്യിച്ച, ചികിത്സ തുടങ്ങിയും വെച്ച
പുറത്ത തിണ്ണെക്ക ഇറങ്ങി ഹുക്കാ വലിച്ച ശേഷം
പുരെക്കകത്ത വീണ്ടും കേറിവന്ന, എന്നോട, മദാ
മ്മേ! പല വക മരുന്നുകൾ കൊടുത്ത കൂടാ എന്ന
ഞാൻ അവരോട പറഞ്ഞാറെ അവർ കേട്ടില്ല. ഇ
ത ബങ്കാളസ്ത്രീകളൂടെ ശീലമാക്കൂന്നു. അവൎക്ക ബു
ദ്ധിയില്ല. ആ ചെറുക്കന എന്തെങ്കിലും ഒന്ന വന്നു
പോയാൽ അത അവരുടെ സ്വന്ത കുറ്റം കൊണ്ടാ
കുന്നു എന്ന അവർ അറിയുന്നില്ല. എന്റെ ഔഷ
ധം കൊണ്ട എല്ലായ്പോഴും സൌഖ്യം വന്ന കണ്ടിട്ടു
ണ്ട. ആ ഔഷധംകൊണ്ടകഴിഞ്ഞ ആഴ്ച ഒരു സ്ത്രീക്ക
സൌഖ്യമായി. അവൾ ചത്ത പോകുമെന്ന അവ
ളുടെ ഭൎത്താവ വിചാരിച്ചിരുന്നതായിരുന്നു എന്ന
പറഞ്ഞു. അതിന്ന ഞാൻ അവനോട, വൈദ്യാ, അ
ങ്ങിനെ പറയരുത. അത നിന്റെ ഔഷധം കൊ
ണ്ടല്ല; ദൈവത്തിന്റെ അനുഗ്രഹം കൊണ്ടത്രെ
അവൾക്ക പൂൎണ്ണ ദൌഖ്യം വന്നത എന്ന പറ
ഞ്ഞു. ഉടനെ അവൻ, അത ശരിതന്നെ; ദൈവ
ത്തെ കൂടാതെ നമുക്ക എന്ത ചെയ്വാൻ കഴിയും? എ
ന്ന പറഞ്ഞു. അപ്പോൾ ഞാൻ ആ ചാകാറായികി
ടന്ന ആളിന്റെ കൈ പിടിച്ച, "ദൈവത്തെ കൂടാ
തെ നമുക്ക എന്ത ചെയ്വാൻ കഴിയും"? എന്നുള്ള സാ
ക്ഷിയെ ഒരു അജ്ഞാനിയുടെ വായിൽനിന്ന നീ
കേട്ടുവല്ലൊ. ആകയാൽ നിന്റെ ൟ ദുഃഖസമയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/51&oldid=180037" എന്ന താളിൽനിന്ന് ശേഖരിച്ചത്