താൾ:CiXIV138.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ദിക്കാതെ കേറിച്ചെല്ലുന്നത മൎയ്യാദകേട എന്ന ഇം
ഗ്ലാണ്ടിൽ വിചാരിക്കുന്നത പോലെ ഇവിടെ വെ
ച്ച ഞാൻ വിചാരിച്ചില്ല. ആകയാൽ പടിപ്പുര ത
ള്ളിതുറന്ന അകത്ത കേറിയപ്പോൾ, വിട നിറെ
ആളുകൾ ഇരിക്കുന്നത കണ്ടു. ഇനിക്ക ആ ഗ്രാമ
ത്തിൽ വരത്ത പോക്ക ഉണ്ടെന്ന എല്ലാവരും അറി
ഞ്ഞിരുന്നതകൊൺറ്റ എന്നെ കണ്ടപ്പോൾ അവ
ൎക്ക ആശ്ചൎയ്യം തോന്നിയില്ല. ഞാൻ ചെന്ന കേറി
യ ഉടനെ പ്രാണസങ്കടത്തോടെ കരഞ്ഞുകൊണ്ടി
രുന്ന ഒരു കിഴവി, അവരുടെ അനൎത്ഥ കാലത്ത
ഞാൻ അവരെ കാണ്മാൻ ചെന്നതകൊണ്ട ഇനി
ക്ക വന്ദനം ചെയ്തു, എന്നോട മദാമ്മെ! നിങ്ങൾ
എന്റെ മകന്റെ ദീനവിവരം കേട്ട വന്നു എന്ന
ഇനിക്ക തോന്നുന്നു. അതിന്ന ഉത്താരമായിട്ട, ഞാ
ൻ അവളോട ഇല്ല, ഞാൻ യദൃശ്ചയാൽ വരികയാ
യിരുന്നു എങ്കിലും, ഞാൻ വന്നതകൊണ്ട അല്പം
പ്രയോജനം കാണുമെന്ന ഇനിക്ക തോന്നുന്നതി
നാൽ നിന്റെ മകനെ കാണുന്നതിന ഇനിക്ക ആ
ഗ്രഹം ഉൺറ്റ. ഇത കേട്ട ഉടനെ അവിടെ കൂടിയി
രുന്ന അയൽക്കാരൊക്കെയും ഞാൻ അകത്തോട്ട കേ
റുന്നതിന സ്ഥലം തന്നു; കിഴവി അവളുടെ മക
ന്റെ അരികെ ഇനിക്ക ഇരിപ്പാൻ ഒരു വങ്ക ഇടു
കയും ചെയ്തു; മോശയെ ഞാൻ ആദ്യം കണ്ടത ഇ
ത്തവണ ആയിരുന്നു. ൟ മോശ എന്നവൻ ഫു
ൽമോനി മുമ്പെ ഒരു സംഗതിയിൽ പറഞ്ഞ ബാലി
ഭക്കാരൻ ആകുന്നു എന്ന വായനക്കാർ ഓൎക്കുമല്ലൊ.
അവന ഏകദേശം ആറ മണിക്കൂറ മുമ്പെ നടപ്പു
ദീനമാകുന്ന കഠിന രോഗം പിടിച്ച മരിപ്പാറായി.
നിങ്ങൾ അവന എന്റെല്ലാം മരുന്നുകൾ കൊടുത്തു എ
ന്ന ഞാൻ ചോദിച്ചപ്പോൾ, ആ കിഴവി, മദാമ്മേ!
എല്ലാ മരുന്നും കൊടുത്തു. എല്ലാവരും കൊള്ളാമെന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/50&oldid=180036" എന്ന താളിൽനിന്ന് ശേഖരിച്ചത്