താൾ:CiXIV138.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

ണ്ട, ഞാൻ അവളോട, നിനക്ക തൂവാല തൈക്കാ
മൊ എന്നു ഒന്നുകൂടെ വിചാരിക്ക. ചെയ്യുമെങ്കിൽ
എന്റെ പല്ലക്കുകാരൻ വശം ഞാൻ അവയെ കൊ
ടുത്തയക്കാം. അതിന്ന കോരുണ പറഞ്ഞു, വേണ്ടാ
മദാമ്മേ, ഇനിക്ക നേരമില്ലാത്തത കൊണ്ട തൈച്ച
തീൎപ്പാൻ വഹിയാ. അത തന്നെയുമല്ല നിങ്ങളുടെ
കൃപയൊ വേലയൊ ഇല്ലെങ്കിൽ ഞങ്ങൾ പട്ടിണി
യായൊ പോകുമെന്ന വിചാരിച്ചു പോകേണ്ടാ. ദൈ
വം ഞങ്ങൾക്ക ഇതുവരെയും യാവന തന്നതപോ
ലെ ഇനിയും തരും. ഇതുകേട്ട ഉടനെ ഞാൻ കോ
രുണയോട, ഞാൻ ഇവിടെ വന്നതകൊണ്ട ഒരു
പ്രയോജനവും വരാഞ്ഞാതിനാൽ ഇനിക്ക വളരെ
ദുഃഖമായി എന്ന വറഞ്ഞുംവെച്ച ചെറുക്കനോട,
നീ മടിയായിരിക്കാതെ എന്റെ മുമ്പെ ഓടി, മോശ
പാൎക്കുന്നത ഇന്നയിടത്ത എന്ന കാണിച്ചാൽ നി
നക്ക നാല പൈസാ തരാമെന്ന ഞാൻ പറഞ്ഞു.
ഇതു കേട്ട ഉടനെ, ആ ചെറുക്കൻ പ്രസാദിച്ച സ
ന്തോഷത്തോട കൂടെ വഴികാട്ടിതരികയും ചെയ്തു. ഒ
ടുക്കം ആ ഗ്രാമത്തിലുള്ളതിലേക്ക വലിയ വീടുക
ളിൽ ഒന്നിൽ ഞങ്ങൾ വന്നെത്തി. ഉടനെ എന്നോ
ട കൂടെ വന്ന ആ ചെറുക്കനെ പറഞ്ഞയക്കയും ചെ
യ്തു. എന്നാൽ അവൻ നടന്ന പോകുന്നത ക
ണ്ടാറെ അവന സൌഖ്യം വന്നിട്ട വളരെ നാ
ളായി എന്ന ഇനിക്ക തോന്നിപ്പോയി. ആ വീട്ടി
ന്റെ പടിപ്പുരവാതിൽക്കൽ ചെന്നപ്പോൾ ഒരു സ്ത്രീ
ഉറക്കെ കരയുന്നതിനെയും, വേറൊരു ആൾ ഞര
ങ്ങുന്നതിനെയും കേട്ടു. ഇങ്ങിനെ ദീനകായി കിട
ക്കുന്ന വീടുകളിൽ ചെന്ന, അവരോട കൂടെ പരിത
പിക്കുന്നത ആ നാട്ടുകാൎക്ക ഇഷ്ടമാകുന്നു എന്ന
ഞാൻ അറിഞ്ഞിരുന്നു. എന്നതകൊണ്ട തീരെ അ
റിമുഖമില്ലാത്ത ആളുകളുടെ വീട്ടിൽ അവരോട ചോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/49&oldid=180035" എന്ന താളിൽനിന്ന് ശേഖരിച്ചത്