താൾ:CiXIV138.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ത്ത കേറുവാൻ വഹിയാഞ്ഞു. പുരെക്ക തന്നെയും
വളരെ അറ്റകുറ്റങ്ങൾ തീൎപ്പാൻ ഉണ്ടായിരുന്നു.
മുറ്റവും കണ്ടാൽ ബഹു വൃത്തികേട ആയിരുന്നു എ
ങ്കിലും, ഞാൻ അവിടെ തന്നെ നിൽക്കേണ്ടിവന്നു;
എന്തെന്നാൽ അവിടെ ഇരിപ്പാൻ ഒന്നും ഇല്ലായി
രുന്നു. ഒരുവങ്ക ഉണ്ടായിരുന്നത അന്ന കാലത്ത പി
ള്ളേർ ഒടിച്ചുകളഞ്ഞു എന്ന കോരുണ പറഞ്ഞു. ൟ
വീട കണ്ടാൽ അത്യന്ത ദാരിദ്ര്യഭാവം തോന്നും എ
ങ്കിലും, അതിൽ പാൎക്കുന്നവർ ഭോഷന്മാരാകകൊ
ണ്ട ഒരു നീച നായെ വളൎത്തിയിരുന്നു. അത എ
ന്നെ കണ്ട ഉടനെ ഭയങ്കരമായിട്ട കുരെച്ച തുടങ്ങി
യതിനാൽ അതിന്റെ കുരെച്ചിൽ നിൎത്തുന്നതിനാ
യിട്ട കുറെനേരം സാഹസം കഴിക്കേണ്ടിവന്നു. ഇ
താ ഞാൻ വന്നിരിക്കുന്നു; ഞാൻ ഇന്ന വരുമെന്ന
നീ അറിഞ്ഞിരുന്നതകൊണ്ട നീ നിന്നെ തന്നെയും
നിന്റെ വീട്ടിനെയും അല്പം വൃത്തിയാക്കുമെന്ന
ഞാൻ വിചാരിച്ചു. പിന്നെ അവൾ മുമ്പെ ഉടുത്തി
രുന്ന മുഴിഞ്ഞ വസ്ത്രം തന്നെ ഉടുത്തിരുന്നതിനാ
ൽ നീ അലക്കുകാരന്റെ പക്കൽ നിന്ന വാങ്ങിച്ച
വെള്ളമുണ്ട എവിടെ? എന്ന ചോദിച്ചപ്പോൾ അ
വൾ ഉത്തരമായിട്ട, മദാമ്മെ, മുണ്ട വാങ്ങിക്കുന്നത
വേറൊരുദിവസം ആയിക്കിള്ളാം എന്ന വെച്ച
വീട്ടിൽ വെറ്റില തിന്മാൻ ഇല്ലാഞ്ഞിട്ട നിങ്ങൾ ത
ന്ന പൈസാ കൊടുത്ത വെറ്റിലയും പുകയിലയും
വാങ്ങിച്ചു. മദാമ്മേ! അത കൂടാതെ ഞങ്ങൾക്ക സാ
ധിപ്പാൻ വഹിയാ എന്ന നിങ്ങൾക്ക അറിയാമ
ല്ലോ എന്ന പറഞ്ഞു. ഉടനെ ഞാൻ അവളോട, ഇ
വ രണ്ട കൂട്ടവും തങ്ങൾ പട്ടിണി കിടക്കുന്നു എന്ന
ഭാവം നടിക്കുന്നവൎക്ക തീരെ അനാവശ്യമായുള്ള വ
സ്തുക്കൾ തന്നെ. അതതന്നെയുമല്ല, അവ വാങ്ങി
പ്പാൻ നീ തെരുവിൽ പോയതിനാൽ ശാബത ലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/44&oldid=180030" എന്ന താളിൽനിന്ന് ശേഖരിച്ചത്