താൾ:CiXIV138.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ക്കുന്നതിന എന്റെ കയ്യിൽ ഒന്നുമില്ല എന്ന പറ
ഞ്ഞു. അത കേട്ട ഞാൻ അവളോട നിന്റെ കൊ
ച്ചിന ദീനം ആകകൊണ്ട ഇനിക്ക ദുഃഖംതന്നെ.
എന്നാൽ ആകാൎയ്യം നീ മുമ്പെ പറയാഞ്ഞത എന്ത
കൊണ്ട? എന്ന പറഞ്ഞ, അവൾക്ക ഒരു റൊട്ടിയും,
കുറെ കൽകണ്ടവും, കുറെ ചാമ അറിയും കൊടുത്ത
നീ ഇപ്പോൾതന്നെ വീട്ടിൽ പോ, ൟ റൊട്ടിയും ചാ
മ അരിയും നിന്റെ കൊച്ചിന കൊള്ളാം, നാളെ
വൈകുന്നേരം ഞാൻ നിന്റെ വീട്ടിൽ വന്ന, ഏത
പ്രകാരത്തിൽ നിനക്ക സഹായം ചെയ്യണം എ
ന്ന നോക്കട്ടെ എന്ന പറഞ്ഞു. ഇത കേട്ടൗടനെ
കോരുണ ഇനിക്ക സലാം ചെയ്തു യാത്ര പറഞ്ഞ
പോകയും ചെയ്തു: എങ്കിലും അവൾ പോയത സ
നുഷ്ടിഭാവത്തോടെ അല്ലാഞ്ഞു. അവളുടെ മുഖത്ത
നോക്കിയാറെ, അവളുടെ ആഗ്രഹം പണം വേണ
മെന്നായിരുന്നു എന്ന ഞാൻ കണ്ടു. എന്നാൽ പ
ണം കൊടുത്താൽ അത മുഖാന്തരം അവൾ ശാബ
ത ലംഘിക്കുന്നതിന ഇടവന്നേക്കുമെന്നുള്ള ഭയം
കൊണ്ട അത്രെ ഞാൻ പണം കൊടുക്കയില്ല എന്ന
നിശ്ചയിച്ചത. പിറ്റെ ദിവസം വൈകുന്നേരത്ത
ഞാൻ വണ്ടിയിൽ കേറി, ആ ഗ്രാമത്തിൽ ചെന്ന
തിരക്കം ചെയ്തതിന്റെശേഷം കോരുണ പാൎത്തവ
രുന്ന വൃത്തികെട്ട വീട കണ്ടു. ഹാ! ഫുൽമോനിയു
ടെ വൃത്തിയുള്ള വീടും ഇതും തമ്മിൽ എത്രവ്യത്യാസം.
ൟ വീടിനോട ചേൎന്നതായിട്ട ഒരു അടുക്കള ഉണ്ടാ
യിരുന്നു. എന്നാൽ അതിന്റെ മേച്ചിൽ തീരെ പഴ
തായി ചിലയിടം കേറ്റ വന്ന പൊളിഞ്ഞ പോയ
തിനാൽ അടുക്കള സാമാനങ്ങൾ ഒക്കെയും വെളിയി
ൽ ഒരു ചെറിയ തിണ്ണെക്ക വെച്ചിരുന്നു. ഞാൻ ചെ
ന്ന കേറിയ ഉടനെ കോരുണ ഏതാണ്ട അടുപ്പിന്മേ
ൽ വെച്ച തീ പറ്റിച്ചതിനാൽ പുകകൊണ്ട അകD

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/43&oldid=180029" എന്ന താളിൽനിന്ന് ശേഖരിച്ചത്