താൾ:CiXIV138.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ടി കണ്ടിട്ട അത നിങ്ങൾ കൊണ്ടുവന്നതായിരിക്കും
എന്ന തോന്നുന്നു. ഇത ബഹു ഭംഗിയുള്ളത തന്നെ
"ശലോമോൻ തന്റെ മഹത്വത്തിൽ ഒക്കെയും ഇവ
യിൽ ഒന്നപോലെ അലങ്കരിക്കപ്പെട്ടിരുന്നുല്ല" ല്ലൊ
എന്ന പറഞ്ഞ അടുക്കളെക്കകത്ത കേറി പിള്ളേരെ
യും ആയയെയും എന്റെ അടുക്കൽ അയക്കയും
ചെയ്തു. ആയ വന്ന ഉടനെ അമ്മെ! ൟ പൈതങ്ങ
ൾ എന്നെ ക്രിസ്ത്യാനി ആക്കുവന്ന് ശ്രമിച്ചു എ
ന്ന പറഞ്ഞത ഞാൻ കേട്ട ഉടനെ ചിരിച്ചുംകൊണ്ട
അത ഒവ്വൊ സത്യബോഷിനീ! നീ എന്റെ ആയ
യോട എന്ത ചെയ്തു? നീ നിന്റെ കഞ്ഞിയിൽ പ
ങ്ക അവളെ കുടിപ്പിച്ചായിരിക്കുമെന്ന തോന്നുന്നു
എന്ന പറഞ്ഞപ്പോൾ, ആയ സത്യബോധിനിയു
ടെപേൎക്ക ഉത്തരം പറഞ്ഞത എന്തെന്നാൽ, അതി
ല്ലമ്മെ, അവൾ എന്നൊട ദയയും മൎയ്യാദയുമെ കാ
ണിച്ചുള്ളു, ഇനിക്ക പുകവലിണ്ടീട്ട മുമ്പിൽ ആരും
കൈകാൎയ്യം ചെയ്തിട്ടില്ലാത്ത ഒരു പുത്തൻ (ഹുക്കാ)
ആകുന്നുതന്നത. എന്നാലൊ അവൾ ക്രിസ്ത്യാനി
കളുടെ പുസ്തകത്തിൽനിന്ന ചില വാക്കുകളും അവ
യുടെ അൎത്ഥങ്ങളും എന്നെ പറഞ്ഞ കേൾപ്പിച്ചു. അ
വയിൽ ചില വാക്കുകൾ ബഹു ഇമ്പമായിരുന്നുതാ
നും അവയെ മദാമ്മയെ പറഞ്ഞുകേൾപ്പിക്ക, സത്യ
ബോധിനീ! ഉടനെ സത്യബോധിനി മദാമ്മെ! ആ
യെക്ക ൟ വാക്യം ബഹു പക്ഷമായിപോയി. അ
തെന്തെന്നാൽ "ഒരുത്തൻ തന്റെ സ്നേഹിതന്മാൎക്ക
വേണ്ടി തൻ ജീവനെ വെക്കുന്നതിനെക്കാൾ അ
ധികസ്നേഹം ആൎക്കുമില്ല. ഞാൻ കല്പിക്കുന്നത എ
ന്തെങ്കിലും ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിത
ന്മാർ ആകുന്നു." ആയ പാപനിവാരണത്തിൻവഴി
യെക്കുറിച്ച പലപ്പോഴും കേട്ടിട്ടുൺറ്റായിരുന്നു എങ്കി
ലും, ൟ നല്ലപൈതങ്ങളുടെ വായിൽനിന്ന കേട്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/36&oldid=180021" എന്ന താളിൽനിന്ന് ശേഖരിച്ചത്