താൾ:CiXIV138.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ര എടുത്ത കൊണ്ടുവന്ന വീട്ടിന്റെ ഉൾമുറ്റത്ത ഇ
നിക്ക ഇരിപ്പാനിട്ട, ഏതണ്ട ചോദിച്ചറിവാൻ എ
ന്നുള്ള ഭാവത്തിൽ എന്റെ അരികെ നിന്നു. അവ
ളിൽ ഇനിക്ക പ്രസാദമായി. അവളുടെ മുഖം ഒരു
ചെറിയ വട്ടമുഖമായിരുന്നു. അവളെ കണ്ടാൽ ന
ല്ല സന്തോഷവും സൌഖ്യവുമുള്ള ഭാവം തോന്നും
അവളുടെ നീണ്ട കറുത്ത തലമുടി നല്ല ഭംഗിയായി
പിന്നി ശാബതദിവസത്തിനായിട്ട യത്നമായിരു
ന്നു. മറ്റുള്ള ബങ്കാളപൈതങ്ങൾ ചെയ്യുമായിരിക്കു
ന്നപ്രകാരം അവൾ ഓടിപൊയ്ക്കളയാതെ ആയയ്ക്ക
ഇരിപ്പാൻ ഒരു താണവങ്ക കൊണ്ടുവന്ന ഇടുംവെ
ച്ച, എന്നോട സന്തോഷമായി സംഭാഷിച്ചതുടങ്ങി.
നിന്റെ പേർ എന്താകുന്നു? എന്ന ഞാൻ അവളോ
ട ചോദിച്ചപ്പോൾ അവൾ എന്റെ പേർ സത്യ
ബോധിനി എന്ന ആകുന്നു. എന്റെ പേരിന്റെ
അൎത്ഥപ്രകാരം സത്യംസംസാരിപ്പാൻ ഞാൻ എല്ലാ
യ്പോഴും ശ്രമിക്കുന്നു എന്ന പറഞ്ഞു. അത നല്ല പേ
രതന്നെ: എന്നാൽ നിന്റെ ശീലം നിന്റെ പേരി
നൊട ഒത്തിരിക്കുന്നതിന്ന മാത്രമൊ നീ സത്യംസം
സാരിക്കുന്നത? എന്ന ഞാൻ ചോദിച്ചപ്പോൾ അവ
ൾ പുഞ്ചിരി ഇട്ടും ഇങ്ങിനെ ഓൎക്കാതെ പറഞ്ഞതി
നാൽ നാണിച്ചുംകൊണ്ട ഹേ! അങ്ങിനെ അല്ല.
സത്യംസംസാരിക്കെണമെന്നും സകല അസത്യ
വാദികൾക്കും അഗ്നിയും ഗന്ധകവും കത്തുന്ന ക
ടലിൽ തങ്ങളുടെ ഓഹരി ഉണ്ടാകുമെന്നും ദൈവം
കല്പിച്ചിരിക്കുന്നതകൊണ്ടത്രെ ഞാൻ സത്യം സംസാ
രിക്കുന്നത എന്നും അവൾ പറഞ്ഞു. ആ വേദവാ
ക്യം നിന്നെ പഠിപ്പിച്ചത ആരെന്ന ഞാൻ ചോദി
ച്ചു. അതിന്ന അവൾ ഉത്തരമായിട്ട പറഞ്ഞു, അ
ത്താഴം കഴിഞ്ഞിട്ട അപ്പൻ ഞങ്ങളെ വേദവാക്യം
പഠിപ്പിക്കയും അൎത്ഥം നല്ലതിന്വണ്ണം പറഞ്ഞത

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/30&oldid=180014" എന്ന താളിൽനിന്ന് ശേഖരിച്ചത്