താൾ:CiXIV138.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൧

ക്കുന്ന ആളുകളുടെ അവസ്ഥയോട ശരിയാകുന്നു.
അവരെ പോലെ നിങ്ങളിൽ മിക്കവരും മുമ്പെ അ
ജ്ഞാനികളും ഇപ്പോൾ ക്രിസ്ത്യാനിമാൎഗ്ഗക്കാരും ആ
കുന്നു. അവർ പാൎക്കുന്ന ദിക്കിൽ തന്നെ നിങ്ങളും
പാൎക്കുന്നു. ആ ക്രിസ്ത്യാനികൾ വിചാരിക്കയും പ്ര
വൃത്തിക്കയും ചെയ്തുവന്ന പ്രകാരം തന്നെ നിങ്ങ
ളും ചെയ്യുന്നു. അവൎക്കുള്ള ആചാരമൎയ്യാദകളൊക്കെ
യും നിങ്ങൾക്കും ഉണ്ടല്ലോ. ഫുൽമോനിയുടെ ശീ
ലം നിങ്ങൾക്ക കണ്ടപഠിപ്പാൻ കഴിയാത്തതല്ല; എ
ന്തെന്നാൽ ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ട നി
റഞ്ഞിരിക്കുന്ന യാതൊരു സ്ത്രീക്ക എങ്കിലും ചെയ്‌വാ
ൻ കഴിയാത്തത ഒന്നും തന്നെ അവൾ ചെയ്തിട്ടി
ല്ല. ആകയാൽ അവൾ യേശുവിനെ പിന്തുടൎന്നത
പോലെ തന്നെ നിങ്ങൾ അവളെ പിന്തുടരണമെ
ന്ന ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഭാൎയ്യമാ
രായുള്ളോരെ! അവൾക്ക തന്റെ ഭൎത്താവിനോട ഉ
ണ്ടായിരുന്ന സ്നേഹവും അവളുടെ വൃത്തിയും ക്ര
മവും അവളുടെ പരമാൎത്ഥമായുള്ള വ്യാപാരങ്ങളും ദ
യയുള്ള വാക്കുകളും കണ്ടുപഠിപ്പിൻ. മാതാക്കന്മാരാ
യുള്ളോരെ! അവൾ തന്റെ പെതങ്ങളെ സന്മാ
ൎഗ്ഗമായി വളൎത്തുവാൻ ശ്രമിച്ചതും, അവൎക്കായിട്ട
അവൾ കഴിച്ച പ്രാൎത്ഥനകളും, അവൎക്ക് അവൾ
കാണിച്ച നല്ല ദൃഷ്ടാന്തവും കണ്ടുപഠിച്ചുകൊൾവി
ൻ. ക്രിസ്ത്യാനിസ്ത്രീകളായുള്ള നിങ്ങൾ എല്ലാവരും
അവൾ രോഗികളോടും ദരിദ്രന്മാരോടും കാണിച്ച
ദയയും പ്രത്യേകമായിട്ട അവരുടെ ആത്മാക്കളോട
അവൾക്ക ഉണ്ടായിരുന്ന സ്നേഹവും കണ്ടുപഠിക്കേ
ണ്ടുന്നതാകുന്നു. വൃദ്ധസ്ത്രീയായ പരമായിയുടെ വേ
ദപുസ്തകാഭ്യാസവും പ്രാത്ഥനാശീലവും നിങ്ങൾക
ണ്ടുപഠിച്ചുകൊൾവിൻ, വിചാരം കെട്ടവനായ മോ
ശ മരണത്തിന ഒരുങ്ങാതെയിരുന്ന സമയത്ത മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/197&oldid=180196" എന്ന താളിൽനിന്ന് ശേഖരിച്ചത്