താൾ:CiXIV138.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦

വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ മനുഷ്യരുടെ ഹൃദയ
ങ്ങളെ ഭരിക്കുന്നു” എന്ന പറഞ്ഞു. മുൻ പറഞ്ഞുസ
ന്തോഷകരമായ സംഗതി ഉണ്ടായ ഉടൻ തന്നെ
ഇക്കാൎയ്യവും കേട്ടിട്ട, എന്റെ മനസ്സ ഇളകിപ്പോക
കൊണ്ടു ഇനിക്ക ഒന്നും പറവാൻ പഹയാതെയാ
യിപ്പോയതിനാൽ ഞാൻ ഉരിയാടാതെ വീട്ടിലേക്കു
തിരിച്ചുപോയി.

ൟ പ്രിയമുള്ള നാട്ടുക്രിസ്താനികളുമായിട്ട ഇനി
ക്ക ഉണ്ടായിരുന്ന സഹവാസം രണ്ടു സംവത്സ
രത്തേക്ക കൂടെ നിന്നു. പിന്നീട തമ്മിൽ പിരിഞ്ഞ
പ്പോൾ ഇരുപാട്ടുകാക്കും ദുഃഖം തോന്നി; എങ്കിലും
ഞങ്ങൾ വീണ്ടും സ്വൎഗ്ഗത്തിൽ ഭാഗ്യത്തോടെ ചേ
രുമെന്നുള്ള ആശ ഞങ്ങൾക്ക ഉണ്ടായിരുന്നു. കോ
രുണ സത്യക്രിസ്ത്യാനിയായി തീൎന്നു എന്ന പ
റയാം; എങ്കിലും അവളുടെ ദൈവഭക്തിയോട കൂടെ
എല്ലായ്പോഴും ദുഃഖം കലൎന്നിട്ടുണ്ടായിരുന്നു. അവളു
ടെ മൂത്തമകന്റെ മരണം അവളുടെ മനസ്സിൽ കൂട
ക്കൂടെ ഓൎക്കയാൽ അവളുടെ സ്വന്തരക്ഷയെ കുറിച്ച
അവൾക്ക് സംശയങ്ങളും ഭയങ്ങളും ചിലപ്പോൾ ഉ
ണ്ടായിട്ടുണ്ട. ഇങ്ങനെയുള്ള സമയങ്ങളിൽ അവൾ
ക്ക ആശ്വാസമായിട്ട ദൈവവചനം മാത്രമെ ഉ
ണ്ടായിരുന്നുള്ളു; അതിനെ അവൾ ബഹു നേരം
വായിക്കുന്ന പ്രകാരം ഞാൻ കേട്ടിട്ടുണ്ട. കടശിയി
ൽ സാറായെ അവൾ ആഗ്രഹിച്ചിരുന്ന പുരുഷൻ
തന്നെ വിവാഹം കഴിക്കയും അവൾ രണ്ടസുന്ദരസു
തന്മാരെ പ്രസവിക്കുയും ഫുൽമോനി ചെയ്തത പോ
ലെ ഇവരെ അവൾ യഹോവായെ കുറിച്ചുള്ള ഭ
യത്തിൽ വളൎത്തുകയും ചെയ്തു എന്നും ഞാൻ പി
ന്നീട കേട്ടു.

ഇതിനെ വായിക്കുന്ന നട്ടുക്രിസ്താനികളെ! നി
ങ്ങളുടെ അവസ്ഥയും ൟ ചരിത്രത്തിൽ പറഞ്ഞിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/196&oldid=180195" എന്ന താളിൽനിന്ന് ശേഖരിച്ചത്