താൾ:CiXIV138.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൭

ന്നു: അവളെ പാതിരിസായ്പിന്റെ പക്കൽ ഏല്പി
ക്കെണമെന്ന മോശ മരിപ്പാറായ സമയത്ത പറ
ഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും അത ദൈവത്തെ ക
റിച്ചും മോക്ഷത്തെ കുറിച്ചും അവളെ പഠിപ്പിക്കേ
ണ്ടുന്നതിനായിട്ട തന്നെ എന്ന അപൻ പറഞ്ഞ
വാചകത്തിന്റെ ഒടുക്കത്തെ ഭാഗം ഞങ്ങൾ എല്ലാ
വരും ഓൎത്തു. മോശ ഇത പറഞ്ഞ സമയത്ത ചീവ
ൎത്തനം ദൈവത്തെ അറിഞ്ഞിട്ടില്ലാഞ്ഞു: എന്നാൽ
ഇപ്പോഴൊ തന്റെ കുഞ്ഞിനെ ദൈവത്തെ കുറിച്ച
പഠിപ്പിക്കുന്നതിന അവൾക്ക് നല്ല പ്രാപ്തിയുണ്ടാ
കകൊണ്ട ആ കുഞ്ഞിനെ കൂടെ അവൾ കല്ക്കത്താ
യിൽ കൊണ്ടുപോയി ശുദ്ധതയുടെ വഴിയിൽ അ
തിനെ നടത്തുക തന്നെ നല്ലത് എന്ന ഞങ്ങൾ നി
ശ്ചയിച്ചു: അങ്ങിനെ സമ്മതിക്കയും ചെയ്തു. എന്നാ
ൽ അതിന്റെ വയസ്സ ചെന്ന ദുഷ്ട അമ്മുമ്മ വി
രോധം പറഞ്ഞു എങ്കിലും ഫലിച്ചില്ല. ചീവൎത്തനം
തന്റെ ഭത്താവിന്റെ നിലം പുരയിടങ്ങളും വീടും
ആ കിഴവിക്ക തന്നെ ഒഴിഞ്ഞ കൊടുത്ത നിങ്ങളു
ടെ ജീവപൎയ്യന്തം നിങ്ങൾ തന്നെ ൟ വസ്തുവക
കൾ അനുഭവിക്കയും നിങ്ങൾ മരിക്കുമ്പോൾ നി
ങ്ങളുടെ മകന്റെ കുഞ്ഞിന കൊടുത്തുകൊള്ളുകയും
ചെയ്‌വിൻ; ഇനിക്ക അവ വേണ്ടാ എന്ന പറകയും
ചെയ്തു. അതകൊണ്ട ആ കിഴവി തന്റെ ശിഷ്ടാ
യുസ്സ ഐശ്വൎയ്യത്തോട തന്നെ കഴിച്ചു കൂട്ടി.

വിവാഹം ഒരു വൃാഴാഴ്ച ദിവസം ആയിരുന്നു;
അന്ന പിവാഹകൎമ്മത്തിന് മുമ്പ എന്റെ ആയ
യെ ജ്ഞാനസ്നാനം കഴിക്കണമെന്ന നിശ്ചയിച്ചു.
ആ ദിവസം ഇനിക്കും ആ ഗ്രാമക്കാൎക്കും ബഹു സ
ന്തോഷമുള്ള ഒരുദിവസി ആയിരുന്നു. നാട്ടുക്രിസ്ത്യാ
നികൾ തങ്ങൾക്ക് കടം വരുത്താതിരിക്കുന്ന വിധ
ത്തിൽ എന്തെങ്കിലും അല്പഘോഷം ഉണ്ടാക്കിയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/193&oldid=180191" എന്ന താളിൽനിന്ന് ശേഖരിച്ചത്