താൾ:CiXIV138.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുന്നു: എന്നാൽ മറ്റെ ബാലിഭക്കാരനോട ഞാൻ
എന്തപറയേണ്ടു? ഉടനെ ഞാൻ ഉത്തരമായിട്ട, അ
വന്റെ കാൎയ്യം ഞാൻ വിചാരിച്ചുകൊണ്ടിരിക്കയാ
യിരുന്നു: സാറായിക്ക അവനോട നല്ല പ്രീതിയല്ലാ
ത്തതിനാൽ വേറൊരു പെണ്ണിനെ കെട്ടുന്നതിന
അവൻ മനസ്സവെക്കട്ടെ. ഇവൾ കഴിഞ്ഞാൽ പി
ന്നെ ൟ ഗ്രാമത്തിലുള്ളതിലേക്ക കൊള്ളാകുന്നത
മോശയുടെ ഭാൎയ്യയായിരുന്ന ചീവൎത്തനം ആകുന്നു:
ഒരു വിധവരെ വിവാഹം ചെയ്യുന്നതിന അവന
മനസ്സകേട ഇല്ലെങ്കിൽ ചീവൎത്തനം ആയാൽ വെ
ണ്ട്വതില്ലെന്ന തോന്നുന്നു എന്ന പറഞ്ഞു. അത കൊ
ള്ളാമെന്നപാതിരിസായ്പിനും ബോധിച്ചു. ചീവൎത്ത
നം നല്ല പഠിത്വം ചെന്ന പെണ്ണ ആയിരുന്നു; അ
വൾക്ക മുൻപെ അനൎത്ഥങ്ങളുടെ കാരണം,
അവളുടെ ഭൎത്താവ് ദുഷ്ടനും ആഭാസനും ആകകൊ
ണ്ട ആയിരുന്നു. അവൻ മരിച്ചതിൽ പിന്നെ അ
വൾ യേശുവിൻ സത്യശിഷ്യയായി തീർന്നു എന്നു
ള്ളതിന സംശയമില്ല; അവളുടെ സന്തോഷ ഭാവ
വും രഞ്ജന ശീലവും കണ്ടാൽ ഏതൊരു നല്ല ഭൎത്താ
വിനും സന്തോഷം തോന്നാതെയിരിക്കയില്ല. ൟ
വിവാഹം പറഞ്ഞനിശ്ചയിച്ചപ്പോൾ മണവാളന്നു
ണ്ടായ സന്തുഷ്ടിയും ചീവൎത്തനത്തിന തന്റെ അ
മ്മാവി അമ്മയുടെ നിൎഭാഗ്യമായ വീട്ടിൽനിന്ന പോ
കാമല്ലൊ എന്നുള്ള സന്തോഷവും ഞാൻ വൎണ്ണിച്ച
പറയുന്നില്ല. കുറുക്കിപ്പറയാമല്ലൊ; സാറായും ഞ
ങ്ങളും തമ്മിൽ ഉണ്ടായ മേൽപറഞ്ഞ സംഭാഷണം
കഴിഞ്ഞ ഒരു മാസത്തിനകം കൽക്കത്തയിൽനിന്ന
വന്ന ബാലിഭക്കാരനും ചീവൎത്തനവും തമ്മിൽ
വിവാഹം ചെയ്‌വാൻ പോകുന്നു എന്ന വിളിച്ച ചൊ
ല്ല കഴിഞ്ഞു. എന്നാൽ ചീവൎത്തനത്തിന്റെ മകളു
ടെ കാൎയം എന്ത വേണ്ടു എന്ന ഒരു തൎക്കമായിരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/192&oldid=180190" എന്ന താളിൽനിന്ന് ശേഖരിച്ചത്