താൾ:CiXIV138.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪

ച്ചുപോയ തന്റെ കൊച്ചുകുഞ്ഞിനെ ഓർക്കയാൽ അ
വരുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു കൊണ്ട
ഹാ! ഇത്ര വിശേഷമായുള്ള സദൃശവാക്കാകു
ന്നു എന്ന പറഞ്ഞു. അപ്പോൾ സാറായും പറഞ്ഞ
ത എന്തെന്നാൽ ഉവ്വ, അത ബഹു വിശേഷം ത
ന്നെ; അതിനാൽ ഇനിക്ക അവനോട ഇഷ്ടം തോ
ന്നിപ്പോയി, അമ്മ എല്ലായ്പോഴും പുഷ്പങ്ങളോട ആ
ത്മകാൎയ്യങ്ങളെയൊ പ്രകൃതിയാലുള്ള കാൎയ്യങ്ങളെ
യൊ സാദൃശപ്പെടുത്തി പറകയാൽ അത എന്റെ
അമ്മയെ കുറിച്ച എന്നെ ഓർമ്മപ്പെടുത്തുകയും ചെ
യ്തു. അപ്പോൾ പാതിരിസായ്പ ഫുൽമോനിയോട,
ഫുൽമോനി! ൟ വിവരങ്ങൾ ഒക്കെയും നീ അറി
ഞ്ഞുവല്ലൊ; നീ എങ്ങിനെ നിശ്ചയിച്ചു? കേൾക്ക
ട്ടെ എന്ന ചോദിച്ചതിന്ന, ഫുൽമോനി ഉത്തരമാ
യിട്ട, സായ്പെ! മുൻപറഞ്ഞ പ്രകാരമുള്ളൊരു ഭൎത്താ
വ സാറായിക്ക ഉണ്ടാകുമെന്നുണ്ടെങ്കിൽ അതിന
ഇനിക്ക പൂർണ്ണസമ്മതം തന്നെ: അല്ലാതെ ഇനിക്ക
ഒന്നും പറവാനില്ല. അവൾക്ക ഏകദേശം ഇരുപ
ത വയസ്സായി പോകും എന്നുള്ളത ശരി തന്നെ;
എന്നാൽ കാര്യം ഒന്നും ഖണ്ഡിതമായി ഉറച്ചിട്ടി
ല്ലെങ്കിൽ അതുകൊണ്ട വേണ്ടതില്ല എന്ന പറ
ഞ്ഞു. ഉടനെ സ്മിത്ത മദാമ്മ, ഫുൽമോനിയോട,
കാര്യങ്ങൾ സാറാ പറഞ്ഞപ്രകാരമാകയാൽ ഞാ
ൻ കൽക്കത്തായിൽ തിരിച്ച ചെല്ലുന്ന ഉടനെ ൟ
കാര്യത്തിന്റെ നിശ്ചയം വരുത്തി ഉടമ്പടി ചെയ്യി
ക്കാമെന്ന് പറഞ്ഞപ്പോൾ സാറാ പിന്നെയു ബ
ഹുപ്രസാദത്തോടും കൂടെ അമ്മെ, ഇത ആയാൽ വേ
റൊരു ഗുണം കൂടെയുണ്ട. അമ്മാവിയപ്പന്മാരും അ
മ്മാവിയമ്മമാരും മരുമക്കളോടമിക്കപ്പോഴും കാഠിന്യം
പ്രവർത്തിക്കുന്ന വിവരം നിങ്ങൾക്ക അറിയാമല്ലൊ:
എന്നാൽ ഇക്കാര്യത്തിൽ അങ്ങിനെ വരുമെന്ന ഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/190&oldid=180187" എന്ന താളിൽനിന്ന് ശേഖരിച്ചത്