താൾ:CiXIV138.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬

ണ്ട ദുഷ്ടന്റെ അസ്ത്രങ്ങളെ തടുക്കുന്നതിന അവൾ
ക്ക പ്രാപ്തിയുണ്ടാകുമെന്നുള്ള നിശ്ചയത്തോടുംകൂടെ
അവളെ കല്ക്കത്തായിക്ക അയക്കയും ചെയ്തതിനാൽ
നീ അതിനെ ചെയ്തു എന്ന ഒരു സാക്ഷി ആകുന്നു.
ഞാൻ പറഞ്ഞ കാൎയ്യം നിന്നെയും നിന്റെ വീട്ടുകാ
രെയും സംബന്ധിച്ചല്ല പറഞ്ഞത. ഇങ്ങിനെ സം
സാരിച്ചുംകൊണ്ട ഒരു മണിനേരം ഫുൽമോനിയോ
ടും അവളുടെ മകളോടും കൂടെ ഞാൻ സന്തോഷ
ത്തോടെ താമസിച്ചു. എന്നാൽ ഞാൻ ചെന്നപ്പോ
ൾ സാറാ പറഞ്ഞുകൊണ്ടിരുന്ന കഥയുടെ ശേഷം
കേൾക്കുന്നതിന സത്യബോധിനി തിടുക്കംവെക്ക
യാൽ ഞാൻ യാത്രപറഞ്ഞ പോരികയും ചെയ്തു.

൧൦ാം അദ്ധ്യായം.

പിട്ടെമാസത്തിൽ ഞാൻ സാറായെ പല പ്രാ
വശ്യം കാണ്കയുണ്ടായി; അവൾചിലപ്പോൾ എ
ന്റെ ഉടുപ്പുമുറിയിൽ വന്നിരിക്കയും ആയയെ ത
യ്യൽ വേല പഠിപ്പിക്കയും ചെയ്തു വന്നതിനാൽ
ആയയ്ക്ക അവളോട ബഹു വാത്സല്യമായി തുടങ്ങി:
അവൾ വന്നപ്പോൾ ഒക്കെയും ഞങ്ങൾ തമ്മിൽ
സംസാരിക്കയും വേദകാൎയ്യങ്ങളിൽ അവൾക്ക ഉ
ണ്ടായിരുന്ന അറിവും പരിചനാവും കണ്ട ഇനി
ക്ക അത്ഭുതം തോന്നിപ്പോകയും ചെയ്തു. ആകയാ
ൽ അവൾ എന്നെ വിട്ടുപോകുന്ന കാൎയ്യം ഓൎക്കു
മ്പോൾ ഇനിക്ക ബഹു ദുഃഖം ആയിരുന്നതകൊ
ണ്ട സ്മിത്തമദാമ്മ അവൾക്ക കൊടുക്കുന്നതിൽ ഇ
രട്ടി ശമ്പളം കൊടുത്ത അവളെ എന്റെ വേലയി
ൽ ആക്കുന്നതിന, ഇനിക്ക മനസ്സുണ്ടായിരുന്നു എ
ങ്കിലും അവളുടെ മുമ്പിലത്തെ സ്നേഹിതിയും ഉപ
കാരിയുമായ സ്മിത്ത മദാമ്മെക്ക അത ഇഷ്ടമാക

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/182&oldid=180178" എന്ന താളിൽനിന്ന് ശേഖരിച്ചത്