താൾ:CiXIV138.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൫

കാരം പറഞ്ഞിരിക്കുന്നു. പ്രിസ്കില്ലാ എന്നവൾ ഒരു
ബാലിഭനായ പ്രസംഗക്കാരനെ പഠിപ്പിച്ചുവല്ലൊ
മൎക്കോസിന്റെ അമ്മയായ മറിയ തന്റെ വീട്ടിൽ
ഒരു കൂടിപ്രാൎത്ഥന കഴിച്ചുവല്ലൊ. ഫെബ എന്നവ
ൾ മറിയയെയും പൌലുസിനെയും പിന്തുടൎന്നുവ
ല്ലൊ. പൌലുസിന്റെ അദ്ധ്വാനത്തില്വളരെ ബ
ഹുമാനപ്പെട്ട സ്ത്രീകൾ തന്നെ സഹായിച്ചിരിക്കു
ന്നപ്രകാരം പറയുന്നു. മറ്റ അനേക ദൃഷ്ടാന്തങ്ങ
ളും വേദപുസ്തകത്തിൽ കാണ്മാനുണ്ട; എന്നാൽ നാ
ട്ടുസ്ത്രീകൾ വെളിയിൽ സഞ്ചരിക്കാതെ ഗോപ്യമാ
യിരിക്കുന്നതിനാൽ മറ്റുള്ളവരോട ക്രിസ്ത്യാനിക്ക
ടുത്ത മുറകളാകുന്ന ദയയും ഉപകാരവും ചെയ്‌വാൻ
വഹിയാ: ഇങ്ങിനെ അവരുടെ പാരമ്പൎയ്യന്യായ
ങ്ങളാൽ ദൈവകല്പനകളെ ലംഘിക്കുന്നു. പ്രിയമു
ള്ള ഫുൽമോനീ! ഇപ്രകാരമുള്ള ചട്ടങ്ങളെ എല്ലാം
നാം ഉപേക്ഷിച്ച അപ്പോസ്തലൻ നമുക്ക പറഞ്ഞ
തന്നിരിക്കുന്ന മാതൃകപ്രകാരം നാം നടന്നാൽ കൊ
ള്ളാം. ലജ്ജാശീലത്തോടും പരിപാകത്തോടും അടക്ക
മുള്ള വസ്ത്രംകൊണ്ട നമുക്ക നമ്മളെതന്നെ അലങ്ക
രിക്കാം. നമ്മുടെ അലങ്കാരം തലമുടിപ്പിന്നലും പൊ
ന്നാഭരണങ്ങളെ ഇടുന്നതും വിലയേറിയ വസ്ത്ര
ങ്ങളെ ധരിക്കുന്നതും ആകരുത; ദൈവഭക്തിയുള്ള
സ്ത്രീകൾക്ക യോഗ്യമാകുന്ന സൽക്രിയകളായിരി
ക്കെണം. ഉടനെ ഫുൽമോനി എന്നോട, മദാമ്മെ!
ഇത എന്റെ നടപടിക്കുള്ള പ്രമാണമാകുന്നതിനും
എന്റെ മക്കളെ പഠിപ്പിക്കുന്നതിനും ഞാൻ എല്ലാ
യ്പോഴും ശ്രമിച്ചിട്ടുണ്ട എന്ന പറഞ്ഞു. അപ്പോൾ ഞാ
ൻ ഉത്തരമായിട്ട പറഞ്ഞു, ഉവ്വ എന്റെ പ്രിയസ്നേ
ഹിതീ, നീ ആദ്യംതന്നെ ദൈവത്തിന്റെ സകല
ആയുധവൎഗ്ഗംകൊണ്ട സാറായെ ധരിപ്പിക്കയും പി
ന്നീട അവന്റെ വചനത്തിൽ ആശ്രയിച്ചുംകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/181&oldid=180177" എന്ന താളിൽനിന്ന് ശേഖരിച്ചത്