താൾ:CiXIV138.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪

വകളാകുന്ന ഹൃദയവും മനസ്സും അശുദ്ധപ്പെടാതി
രിക്കുന്നതിന കരുതി ചട്ടം കെട്ടിട്ടില്ല എന്ന ഇതിനാ
ൽ സ്പഷ്ടമാകുന്നുവല്ലൊ. ഞാൻ അറിഞ്ഞിരിക്കുന്ന
ഒരു കാൎയ്യം പറയാം; അതെന്തെന്നാൽ, ൟ നാട്ടുഭാ
ഷയെ നല്ലവണ്ണം അറിയാകുന്നതിൽ ഒരു മദാമ്മ
യോട ഇവിടത്തെ ദുൎവാക്കുകളിൽ ചിലത പരിഭാ
ഷപ്പെടുത്തി കേൾപ്പിക്കെണമെന്ന അവളുടെ സ്വ
ന്ത ഭൎത്താവ തന്നെ പറഞ്ഞാറെയും ആ വാക്കുകൾ
പറഞ്ഞാൽ അവളുടെ അധരങ്ങൾ അശുദ്ധമാകു
മെന്ന ഭയന്ന അവൾ പറഞ്ജില്ല. എന്നാൽ കൊ
ള്ളാകുന്നതെന്ന ദൈവം കല്പിച്ചിരിക്കുന്ന കാൎയ്യങ്ങ
ൾ കൊള്ളരുതാത്തവ ആക്കി തീൎക്കുന്നതിനനാട്ടുക്രി
സ്ത്യാഇകൾ തുനിയും എന്ന ഇനിക്ക തോന്നുന്നി
ല്ല. സ്ത്രീകൾ ജനസംഘത്തിൽ വന്നത സ്തുതിച്ച പ
റഞ്ഞിരിക്കുന്നപ്രകാരം അനേകം ദൃഷ്ടാന്തങ്ങൾ
വേദപുസ്തകത്തിൽ കാണ്കയാൽ നാട്ടാചാരപ്രകാ
രം സ്ത്രീകൾ വെളിയിൽ വന്നുകൂടാ എന്ന പറയുന്ന
തിന ന്യായമില്ല ദൃഷ്ടാന്തമായിട്ട, ശമുയെലിന്റെ
അമ്മയായ ഹന്നാ ദൈവാലയത്തിൽ പോയപ്ര
കാരം പറഞ്ഞിരിക്കുന്നു; അത ഒരു ഗോപ്യസ്ഥലമ
ല്ലല്ലൊ. സ്ത്രീകളിൽ നീ വാഴ്ത്തപ്പെട്ടവളാകുന്നു എന്ന
ദൈവദൂതൻ ആരെക്കുറിച്ച അരുളിചെയ്തുവൊ, ആ
കന്യകമറിയ യോസേഫിനാൽ വിവാഗം ചെയ്യ
പ്പെടുന്നതിന മുമ്പും അതിൽ പിന്നെയും പരസ്യ
മായി മനുഷ്യരുടെ ഇടയിൽ സഞ്ചരിച്ചു: ക്രിസ്തുവി
ന്റെ ശിഷ്യന്മാർ അവളുടെ ഉറ്റ സ്നേഹിതന്മാരും
ആയിരുന്നു. ലാസറസ മരിച്ചപ്പോൾ അവന്റെ
സഹോദരിമാരായ മാൎത്തായെയും മറിയയെയും ആ
ശ്വസിപ്പിപ്പാനായിട്ട വളരെ യഹൂദന്മാർ വീട്ടിൽ
വന്നാറെ അവരെ തള്ളിക്കളകയുണ്ടായില്ല: എന്നാ
രെയും യെശു ആ കുഢുംബക്കാരെ സ്നേഹിച്ച പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/180&oldid=180176" എന്ന താളിൽനിന്ന് ശേഖരിച്ചത്