താൾ:CiXIV138.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ട പറക എന്നാൽ ഞാൻ പറഞ്ഞപ്പോൾ, ഫുൽമോനി
ഉത്തരമായിട്ട, മദാമ്മെ! സാറാ എന്റെ മൂത്ത മക
ൾ ആകുന്നു. അവൾക്ക ഇപ്പോൾ പതിനാറ വയ
സ്സുണ്ട. രണ്ട സംവത്സരം മുംബെ അവളുടെ അപ്പ
ന ഒരു കഠിന ദീനം വന്ന ഏകദേശം ആറ മാസ
ത്തോളം കിടപ്പിൽ ആയിപ്പോയി; അപ്പോൾ ഞ
ങ്ങൾക്ക ബഹു ബുദ്ധിമുട്ട ആയിരുന്നു. അക്കാലം
ഒക്കെ ൟ വീട്ടിൽ പയറും, അരിയും, ചീരയും അല്ലാ
തെ മറ്റൊന്നും വേവിച്ചിട്ടില്ലെന്ന പറയാം, എങ്കി
ലും ഞങ്ങൾക്ക കടം ഒട്ടും വന്നില്ല. കടം എന്ന പ
റയുന്നത ഇനിക്ക ബഹു ഭയം ആകുന്നു. ഒരു സ
ൎപ്പത്തെ കണ്ടാൽ ഇനിക്ക എത്ര ഭയമുണ്ടൊ അത്ര
യും ഭയം ഇനിക്ക കടത്തോടും ഉണ്ട. ഞങ്ങൾ എ
ങ്ങിനെ യാവന കഴിച്ച കൂട്ടി എന്ന പറയാം. ഇം
ഗ്ലീഷപള്ളിക്കൂടത്തിലെ ആശാനായ സത്യനാഥ
ൻ എന്നയാൾക്ക ഒരു കുശിനിക്കാരത്തി വേണമെ
ന്നുണ്ടായിരുന്നു. ആ വേല ഞാൻ ഏറ്റ, വീട സൂ
ക്ഷിക്കുന്നതിനും, അപ്പന്റെ അരികെ ഇരിക്കുന്ന
തിനും ആയിട്ട സാറായെ വീട്ടിൽ ആക്കിയും വെ
ച്ച ഞാൻ ദിവസം പ്രതി കുശിനി വേലെക്ക പോ
യി. അതിന ഇനിക്ക മാസം തോറും മൂന്ന രൂപാ
ശമ്പളം ഉണ്ടായിരുന്നു. ഇത കൂടാതെ പാൽ വിറ്റ
മാസന്തോറും ഒന്നര രൂപാ കൂടെ കിട്ടി വന്നിരുന്നു.
ഇത ഇത്രയും ഞങ്ങൾക്ക അരിയും, പയറും, ചില
പ്പോൾ ഒറോ മുണ്ടും വാങ്ങിക്കുന്നതിന പൊത്ത
വരുത്തം തികെഞ്ഞ പറ്റി. സാരായുടെ അപ്പന്ന
ദീനം വരുന്നതിന കുറെ മുമ്പെ പതിനാറ രൂപാ
ഞങ്ങളുടെ കയ്യിൽ മിച്ചം ഉണ്ടായിരുന്നു. അതിൽ
അഞ്ച രൂപാ ചിലവിട്ട ആ തൊഴുവം ഉണ്ടാക്കി.
ശേഷം രൂപാ കൊടുത്ത ആ പശുവിനെയും വാ
ങ്ങിച്ചും. ൟ ബുദ്ധിമുട്ട വരുവാൻ പോകുന്ന കഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/18&oldid=180001" എന്ന താളിൽനിന്ന് ശേഖരിച്ചത്