താൾ:CiXIV138.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൩

ടെ ചെയ്യുന്നത ഞാൻ കണ്ടിട്ടുണ്ട: ദൈവാരാധന
സമയത്ത ഞനഗങൾക്ക, ഇവരുടെ സൗന്ദൎയ്യത്തെ
കുറിച്ച വിചാരിക്കയല്ലാതെ മറ്റൊരു ജോലിയും
ഇല്ല എന്ന വർ ഊഹിക്കുന്നത എത്ര ഭോഷത്വം!
പിന്നെയും ബാലിഭസ്ത്രീകൾ തങ്ങളുടെ അമ്മയപ്പ
ന്മാരെയും അളിയന്മാരെയും കാണുമ്പോൾ തങ്ങളു
ടെ മുഖം മറെക്കുന്ന ചട്ടവും തീരെ മുദ്ധികേറ്റ ആ
കുന്നു. കുറഞ്ഞപക്ഷം വീട്ടിൽതന്നെയുള്ളവരോടുള്ള
ൟ മൎയ്യാദ എങ്കിലും നീക്കുവാൻ ഉള്ളതാകുന്നു. ബാ
ലിഭസ്ത്രീകൾ തങ്ങളുടെ സ്വന്ത അപ്പന്മാരോടുള്ളത
പോലെയുള്ള സ്നേഹത്തോടതന്നെ തങ്ങളുടെ അ
മ്മാവിഅപ്പന്മാരെയും വിചാരിക്കെണം. എന്നാൽ
അവരുടെ മുഖത്ത നോക്കാതെകണ്ടിരുന്നാൽ ൟ
സ്നേഹത്തെ അവർ എങ്ങിനെ കാണിക്കുന്നു? നാട്ടു
സ്ത്രീകളിൽ ഇങ്ങിനെയുള്ള നാണത്തെ ഞാൻ വള
രെ കണ്ടിട്ടുണ്ട: അതിൽ മുക്കതും തീരെ കള്ളമാകുന്നു:
എങ്ങിനെയെന്നാൽ ഒരു ബാലിഭസ്ത്രീക്ക അവളു
ടെ ഭൎത്താവിന്റെ വീട്ടിൽ വെച്ച ഉണ്ടായിരുന്ന ല
ജ്ജ കണ്ട ഇനിക്ക ദുഃഖം തോന്നിപ്പോയി; ആ
സ്ത്രീ തന്നെ ഒരിക്കൽ അവളുടെ അപ്പന്റെ വീട്ടി
ൽ ചെന്നപ്പോൾ അവളുടെ അപമൎയ്യാദ കണ്ട ഞാ
ൻ അവളെ ശാസിക്കേണ്ടിവന്നു. വേറൊരു കാൎയ്യം
കൊണ്ട ഇനിക്കപലപ്പോഴും വെറുപ്പ തോന്നീട്ടുണ്ട;
അത ൟ നാട്ടു സ്ത്രീകളുടെ സംസാരം കൊണ്ട ത
ന്നെ. അവർ പറയുന്ന കാൎയ്യങ്ങൾ മനസ്സിൽ വി
ചാരിപ്പാൻ പോലും ഞങ്ങൾക്ക ലജ്ജയാകുന്നു; അ
വരുടെ നികൃഷ്ടമായുള്ള സംസാരങ്ങളും ആ സം
സാരങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മോഹനവാക്കുകളും, ന
യവഞ്ചനകളും ഞങ്ങൾക്ക അറിയാം. ഭൎത്താവ ത
ന്റെ ഭാൎയ്യ അന്യന്മാരെ നോക്കുന്നതിനപോലും സ
മ്മതിക്കാതിരിക്കുന്നു എങ്കിലും, നന്മതിന്മയുടെ ഉറP 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/179&oldid=180175" എന്ന താളിൽനിന്ന് ശേഖരിച്ചത്