താൾ:CiXIV138.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨

വർ കാണിച്ചുവരുന്ന ബുദ്ധിഹീനമായും കപടമാ
യുമുള്ള ആ നാണത്തെ അവർ മാറ്റെണമെന്നെ
ഉള്ളു. ദൃഷ്ടാന്തമായിട്ട, ഭൎത്താവ വീട്ടിൽ ഇല്ലാത്ത
വേളയിൽ അവന്റെ സ്നേഹിതൻ അവിടെ വ
ന്നാൽ ചെറുപ്പക്കാരിയായ ഭാൎയ്യ അവനെ കാണു
ന്ന ഉടനെ ഒരു കാട്ടുമൃഗത്തെ കണ്ട വിരണ്ട ഓടി
പ്പോകുന്നതപോലെ മുഖം മൂടികൊണ്ട ഓടിപ്പോക
യാൽ അവൻ മനോവിഷാദത്തോടെ തിരിച്ചുപോ
കുന്നതിന ഇടവരികയും, പിന്നിട ഭൎത്താവ വീട്ടി
ൽ വരുമ്പോൾ ആ സ്ത്രീ അവളുടെ സുകൃത നടപ്പി
നെ കുറിച്ച പ്രശംസ പറകയും ചെയ്യുന്നു; ഇത കാ
രണത്താൽ മേലാൽ വീട്ടുകാരൻ അവിടെ ഉണ്ടെ
ന്ന പൂൎണ്ണനിശ്ചയം വരാതെ ആ വീട്ടിൽ കേറിക്കൂ
ടാ എന്ന ആ സ്നേഹിതൻ നിശ്ചയിക്കുന്നു. പക്ഷെ
പിന്നിട ഒരുനാളും അവൻ അവിടെ കേറുകയുമി
ല്ലായിരിക്കും. ഫുൽമോനി! ഇത മുഴുവനും പരമാൎത്ഥ
മാകുന്നു എന്ന നിനക്ക അറിയാമല്ലൊ. ഒരു മദാമ്മ
യുടെ അടുക്കൽ ഇങ്ങിനെ ഒരുത്തൻ വരിക എന്ന
വന്നാൽ അവൾ കിന്നരം വായിച്ചൊ ഏത വിധ
ത്തിൽ എങ്കിലും അവളുടെ ഭൎത്താവ വരുന്നതവരെ
ആ ആളിനെ ഉല്ലാസിപ്പിച്ചുകൊണ്ടിരിക്കും. എന്നാ
ൽ ഇവ ഒക്കെയും ഒരു നാട്ടുകാരത്തി ചെയ്തെ കഴി
വു എന്നില്ല; എങ്കിലും അവൾ വെളിയിൽ വന്നു
വീട്ടുകാരൻ അവിടെ ഇല്ലാഉകയാൽ പോയി വിന്നീ
ട വരെണമെന്ന ആചാരത്തോട പറയാമല്ലൊ.
അവളുടെ ഭൎത്താവ വരുന്നത വരെ അവന താമ
സിക്കാമെന്നുണ്ടെങ്കിൽ തിണ്ണെക്ക ഇരിപ്പാൻ ഇട്ടു
കൊടുക്കയും വെറ്റിലതിന്മാൻ കൊടുക്കയു ചെയ്തും
വെച്ച അവളുടെ വേലെക്ക പോകാമല്ലൊ. നാട്ടു
സ്ത്രീകളിൽ ചിലർ പ്രസംഗസമയത്ത പട്ടക്കാര
ന്റെ മുഖത്ത നോക്കാതെ തല കുനിച്ച ഇരിക്കകൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/178&oldid=180174" എന്ന താളിൽനിന്ന് ശേഖരിച്ചത്