താൾ:CiXIV138.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮

ങ്ങൾ വിചാരിച്ചു എങ്കിലും, ആറാട്ട എന്നത ഒരു
വിശേഷകാൎയ്യമെന്നും അത കാണുന്നതിന ഞാൻ
അവളെ സമ്മതിച്ചില്ലെമ്മും അവൾക്ക മനസ്സി
ലാകയാൽ നന്നാ കോപിച്ച കരഞ്ഞും കൊണ്ട നി
ൽക്കുമ്പോൾ മദാമ്മ വന്നു. ഉടനെ അവൾ ഏങ്ങൽ
അടിച്ചുംകൊണ്ട മദാമ്മയുടെ അടുക്കൽ ഓടിചെന്ന
അമ്മെ, വയസ്സചെന്ന ആയ നല്ലവളും, സാറാബ
ഹു ചീത്തയും ആകുന്നു, സാറായോട ഇനിക്ക ഇഷ്ട
മില്ല; ഞാൻ ആറാട്ട കാണ്മാൻ പോകുന്നതിന അ
വൾ സമ്മതിച്ചില്ല എന്ന പറഞ്ഞു. മദാമ്മെക്ക ഇത
തീരെ മനസ്സിലായ്കയാൽ എന്നോട ചോദിച്ച
പ്പോൾ --- കാൎയ്യത്തെകുറിച്ച ഞാൻ ഒന്നുംതന്നെ
പറകയില്ലെന്ന ആയെക്ക വാക്ക കൊടുത്തുപോയി:
ബൊട്ടിലെർ അതെല്ലാം കേട്ടിട്ടുണ്ട എന്ന പറഞ്ഞു.
ഉടനെ അവൻ മദാമ്മയെ ഇഷ്ടപ്പെടുത്തുവാനായി
ട്ട അവരുടെ മുമ്പിൽ വന്ന ഉണ്ടായ വസ്തുത മുഴുവ
ൻ ബോധിപ്പിച്ചു; പിറ്റെ ദിവസം ആ ആയയെ
ശേവത്തിൽനിന്ന മദാമ്മ മാറ്റിക്കളകയും ചെയ്തു:
എങ്കിലും അവൾക്ക അല്പ അടുത്തുൺവച്ചിട്ടുണ്ട. അ
വൾ മാസത്തിൽ ഒരിക്കൽ അവിടെ വരികയും അ
പ്പോൾ ഞങ്ങൾ രമ്യത്തോട സംസാരിക്കയും ചെയ്യു
ന്നുണ്ട. അവൾക്ക പകരം ഒരു ചെറുപ്പക്കാരി ആ
യയെ ആക്കി: അവൾ കുറെ നാളത്തേക്ക നല്ലവ
ണ്ണം നടക്കയും ഇനിക്ക ഒരു തോഴിയായിരിക്കയും
ചെയ്തു. എന്നാൽ അവൾ മേരിക്കുഞ്ഞിനോട അ
ശുദ്ധമായ ചില കഥകൾ പറഞ്ഞുകേൾപ്പിക്കുന്നു
എന്ന ഞാൻ കേട്ടപ്പോൾ ആ കുഞ്ഞിന്റെ മന
സ്സിനെ വഷളാക്കുന്നതിനെക്കാൾ വേലയെല്ലാം
ഞാൻ തന്നെ നോക്കിക്കൊള്ളാം എന്ന മദാമ്മയോ
ട പറഞ്ഞു. അവളെയും മാറ്റിയതില്പിന്നെ ഞാ
ൻ തനിച്ച മാത്രമെയുള്ളു: എന്നാൽ ഇനിക്ക സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/174&oldid=180170" എന്ന താളിൽനിന്ന് ശേഖരിച്ചത്