താൾ:CiXIV138.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

കോരുണേ! നീ എന്റെ സാറായുടെ പുഷ്പം കള
ഞ്ഞത വേണ്ടിയില്ലാഞ്ഞുവല്ലൊ എന്ന പറഞ്ഞു. അ
പ്പൊൾ കോരുണ, ഫുൽമോനീ! ഇത എന്നോട
ക്ഷമിച്ചുകൊള്ളെണം; ഇനിക്ക അതുകൊണ്ട ബ
ഹു ദുഃഖം തോന്നുന്നു. സാറായെ പ്രതി നീ ആ പു
ഷ്പത്തെ നന്നാ വിലമതിച്ചു വന്നു എന്ന ഇനിക്ക
അറിയാം. ഇത കേട്ട ഉടനെ ഫിൽമോനിയുടെ കോ
പം അടങ്ങി; അവൾ പുഞ്ചിരിയിട്ടും കൊണ്ട പറ
ഞ്ഞത എന്തെന്നാൽ, കൂട്ടാക്കേൺറ്റാ, അത പൊയ്ക്കോ
ട്ടെ. മനോഹരമായും. ആശ്വാസകരമായും ഉള്ള ഒരു
വേദവാക്യം ഇപ്പോൾ ഞാൻ ഓൎത്തു "പുല്ലവാടുക
യും പുഷ്പം ഉതിൎന്നു പോകയും ചെയ്യുന്നു; എന്നാൽ
യഹോവായുടെ വചനം എന്നന്നേക്കും നിലനി
ല്ക്കുന്നു." എന്നുള്ളത തന്നെ. കോരുണേ! എന്നെ
പോലെ നീ അതിനെ സാരം ഗ്രഹിച്ചു എങ്കിൽ
കൊള്ളായിരുന്നു എന്ന ഞാൻ ആഗ്രഹിക്കുന്നു എ
ന്ന പറകയും ചെയ്തു. കോരുണ ദീൎഘശ്വാസം ഇട്ടു.
ഞാൻ ഫുൽമോനിയെ പോലെ ആയി എങ്കിൽ
കൊള്ളായിരുന്നു എന്ന അവൾ പറഞ്ഞ പ്രകാരം
അവളുടെ മുഖഭാവംകൊണ്ട ഇനിക്ക തോന്നി എ
ങ്കിലും പോകെണം എന്നുള്ള ആഗ്രഹം മാത്രം അവ
ൾ കാണിച്ചു. പിന്നത്തേതിൽ അവളുടെ സ്നേഹി
തിക്ക സലാം പറകയും ഇനിക്ക താണിവീണ സ
ലം തരികയും ചെയ്തുംവെച്ച പോകയും ചെയ്തു.

മേൽ പറഞ്ഞ സംഭാഷണം കേട്ടതുകൊണ്ട, എ
ന്റെ പുത്തൻ മമതക്കാരിയോട, ഇനിക്ക പക്ഷം
കൂടിയതിനാൽ ഞാൻ അവളോട വീണ്ടും, ഇനിയും
നിന്റെ കഥ മുമ്പെ പറഞ്ഞ നിറുത്തിയതിന്റെ
ശേഷം തുടങ്ങി പറക. എന്നാൽ ആദ്യം തന്നെ
സാറാ ഇന്നാരെയ്യും, ഒടിഞ്ഞപോയ പുഷ്പം അവ
ളുടേത ആയി തീൎന്നത ആങ്ങിനെ എന്നും എന്നോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/17&oldid=180000" എന്ന താളിൽനിന്ന് ശേഖരിച്ചത്