താൾ:CiXIV138.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮

അവളുടെ പ്രസവവേദനയിൽനിന്ന അവൾ അ
ത്ഭുതമായി രക്ഷിക്കപ്പെട്ടതും വിചാരിച്ചിട്ടത്രെ അ
വൾ മനസ്സതിരിഞ്ഞത എന്ന അവൾ എന്നോട
പലപ്രാവശ്യം പറഞ്ഞിട്ടുണ്ട എന്ന പറഞ്ഞു. ഫുൽ
മോനി അവൾക്ക ചെല്ലേണ്ടുന്ന പുകഴ്ചയെ അം
ഗീകരിപ്പാൻ മനസ്സില്ലാത്ത പ്രകാരത്തിൽ എന്നോ
ട, മദാമ്മേ! ഇനിയും കോരുണയുടെ വസ്തു വി
ചാരിക്കാം. എന്റെ പ്രിയസ്നെഹിതയായ പാവ
പ്പെട്ട കോരുണ കേവലം നിങ്ങൾക്കുള്ളവൾ തന്നെ
ആകുന്നു; ഒടുക്കത്തെ ദിവസമാകുന്ന വലിയ നാ
ളിൽ അവൾ നിങ്ങൾക്ക സന്തോഷത്തിന്റെ ഒരു
മിന്നുന്ന കിരീടം ആയിരിക്കും: എന്തെന്നാൽ അവ
ൾ സ്നേഹഹൃദയക്കാരി ആകയാൽ അവൾ സത്യ
ക്രിസ്ത്യാനിയായി തീരുമെന്നുണ്ടെങ്കിൽ അപ്രയോ
ജനക്കാരി ആയിരിക്കയില്ല നിശ്ചയം എന്ന പറഞ്ഞു.
ഉടനെ ഞാൻ ഉത്തരമായിട്ട ഇരിക്കും അങ്ങിനെ
തന്നെ തോന്നുന്നു, എന്നാലും ഞാൻ വിചാരിക്കെ
ണമെന്ന നീ ആഗ്രഹിക്കുന്നപ്രകാരം അവൾ മു
ഴുവനും ഇനിക്കുള്ളവളല്ല: എങ്കിലും അവൾ നന്നാ
യിവരുമെന്ന നിനക്ക ആശയില്ലായൊ ഫുൽമോനീ?
എന്ന ഞാൻ ചോദിച്ചു. അഹ്റ്റിന്ന അവൾ പറ
ഞ്ഞു, ഉവ്വ, ഇനിക്ക നല്ല ആശയുണ്ട; അവൾ അ
വളുടെ രക്ഷിതാാവിൽ ആശ്രയിച്ചുംകൊണ്ട ദോ
ഷം ചെയ്യുന്നതിനെ വിട്ടൊഴിഞ്ഞ ഗുണം ചെയ്യാ
ൻ പഠിക്കുന്നതിന ശ്രമിക്കയാൽ അത സാധിക്കാ
തെ ഇരിക്കയില്ല എന്ന തോന്നുന്നു: ക്രിസ്തുവും അ
പ്രകാരം പറയുന്നില്ലയൊ? ഉടനെ ഞാൻ അവളോ
ട അവൾക്കുണ്ടായ കഠിനൗപദ്രവത്താൽ അവൾ
ദിവ്യകാൎയ്യങ്ങളെ കുറിച്ച വിചാരിക്കുന്നതിന ഇട
യായി തീൎന്നു എന്ന പറഞ്ഞപ്പോൾ, അവൾ ഉത്ത
രമായിട്ട, അതെ ഇനിക്കും അങ്ങിനെ തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/164&oldid=180159" എന്ന താളിൽനിന്ന് ശേഖരിച്ചത്