താൾ:CiXIV138.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൭

അതിനെ ചെയ്തു: എന്നാൽ നമ്മളെക്കൊണ്ട അത
ചെയ്യിച്ചതിനായിട്ട നാം നന്ദിയായിരിക്കയും വേ
ണം. ഞാൻ മുമ്പിൽ ഒരു സമയത്ത പറഞ്ഞതപോ
ലെ ഇപ്പോഴും എന്റെ ഹൃദയത്തിൽ തോന്നുന്നത പ
റയാം. ൟ വേലക്ക അധികഫലം വന്നത നിന്റെ
ഗുണദോഷവു, പ്രാൎത്ഥനയും, നല്ലനടപ്പും, ദയശീ
ലവും കൊണ്ട ആകുന്നു. കൎത്താവിന്റെ കരുണക
ളെകുറിച്ച വിചാരിക്കുന്നത കൊള്ളാകുന്ന കാൎയ്യമാ
കയാൽ ൟ ആണ്ടിൽ അവൻ നമുക്ക ചെയ്തിരിക്കു
ന്ന നന്മകളെ ധനചെയ്തു നോക്കാം. ആദ്യം
തന്നെ എന്റെ ആയയെ നോക്ക; മഹമ്മദകാര
ത്തിയായിരുന്ന അവൾ ഇപ്പോൾ യേശുവിൻൽ വി
ശ്വസിക്കുന്നവളായി തീൎന്നിരിക്കുന്നു; ഫുൽമോനീ!
അവൾ മനസ്സതിരിയുന്നതിനുള്ള പ്രധാന കാര
ണം നിന്റെ പൈതങ്ങൾ മുഖാന്തരം ആയിരുന്നു
എന്ന അവൾ പറയുന്നു. (അതവരെയും കരഞ്ഞു
കൊണ്ടിരുന്ന ഫുൽമോനി അപ്പോൾ സ്വൎഗ്ഗത്തി
ലേക്ക നോക്കി, എന്റെ പിതാവെ ഞാൻ നിനക്ക
സ്തോത്രം ചെയ്യുന്നു എന്ന പറഞ്ഞു.) ഇരികൂടാതെ
ചീവൎത്തനം എന്നവളുടെ കാൎയ്യം നോക്ക; അവൾ
മനോസന്തോഷവും പ്രയോജനവും ഉള്ള ഒരു ക്രി
സ്ത്യാനിയും ദൈവഭക്തിയുള്ളോരു മാതാവും, അവ
ളോട ഇപ്പോഴും ബഹു കാഠിന്യം പ്രവൃത്തിക്കുന്ന
കിഴവിയായ അവളുടെ അമ്മ വിയമ്മയെ നന്നാ
അനുസരിക്കുന്നവളും ആയി തീൎന്നിരിക്കുന്നു. ഫുൽ
മോനീ! അവൾ മുഴുവനും വിശ്വാസത്തിൽ നിന്റെ
മകൾ തന്നെ ആകുന്നു; എന്തെന്നാൽ ഞാൻ അവ
ളെ അധികം കണ്ടിട്ടില്ലെന്നുള്ളത നിനക്ക അറിയാ
മല്ലൊ എന്ന ഞാൻ പറഞ്ഞ നിൎത്തിയ ഉടനെ അ
വൾ ഉത്തരമായിട്ട. മദാമ്മേ അവളുടെ ഭൎത്താവി
ന്റെ ഭയങ്കരമായ മരണവും, അതകഴിഞ്ഞ ഉടനെO

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/163&oldid=180158" എന്ന താളിൽനിന്ന് ശേഖരിച്ചത്