താൾ:CiXIV138.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬

വസി വൈകീട്ട ഇങ്ങോട്ട വരുമൊ? എന്ന ചോദി
ച്ചു. ഉടനെ ഞാൻ ഉത്തരമായിട്ട, അങ്ങിനെ തന്നെ
നീ അവളെ ബങ്ക്ലാവിൽ കൊണ്ടുവരെണ്ടാ; ഞാൻ
തന്നെ ഇങ്ങോട്ട വന്ന അവളെ അവളുടെ സഹോ
ദരന്മാരോടും ജ്യേഷ്ഠാനുജത്തിമാരോടും കൂടെ ഒന്നി
ച്ച കണ്ട നിങ്ങളോടകൂടെ പൂൎണ്ണമായി സന്തോഷി
ക്കാം. ഞാൻ നിന്നെ കാണ്കയുണ്ടായ നാൾ തുടങ്ങി
ഇതുവരെയും സാറായെ കാണുന്നതിന ആഗ്രഹി
ച്ചുവരുന്നു; അവളുടെ പൂച്ചെടി ഒടിഞ്ഞപോയ വി
വരം ഇപ്പോഴും ഞാൻ മറന്നപോയിട്ടില്ല എന്ന പ
റഞ്ഞു. അപ്പോൾ ഫുൽമോനി മദാമ്മേ! അത ഉണ്ടാ
യിട്ട ഇപ്പോൾ ബഹു നാളായതുകൊണ്ട നിങ്ങൾ
മറന്ന പോയായിരിക്കും എന്ന ഞാൻ വിചാരിച്ചു
എന്ന പറഞ്ഞാറെ ഞാൻ ഉത്തരമായിട്ട ഇല്ല, ഇല്ല,
അതുണ്ടായിട്ട ഇപ്പോൾ ഒരു സംവത്സരം ആയി
എങ്കിലും അത ഇപ്പോളുണ്ടായ കാൎയ്യം എന്ന പോലെ
ഞാൻ നല്ല വണ്ണം ഓൎക്കുന്നു. ഫുൽമോനീ! ഞാൻ ഒ
രു മദാമ്മയും നീ ഒരു പാവപ്പെട്ട ബങ്കാളസ്ത്രീയും
ആകുന്നു എന്ന വരികിലും അന്ന നമ്മൾ തമ്മിൽ
കണ്ട സംസാരിപ്പാൻ ഇടവന്നതിനായിട്ട എത്രപ്രാ
വശ്യം ഞാൻ ദൈവത്തിന സ്തോത്രം ചെയ്തിട്ടുണ്ട.
നമുക്ക തമ്മിൽ ഉണ്ടായ സഹവാസം വിചാരിച്ചാ
റെ പലപ്പോഴും എന്റെ ആത്മാവിന്ന ആശ്വാസ
വും എന്റെ കൈകൾക്ക ബലവും ഉണ്ടായിട്ടുണ്ട
എന്ന പറഞ്ഞു. ഉടനെ ആ നല്ല സ്ത്രീയുടെ കണ്ണി
ൽകൂടെ കണ്ണുനീര പൊഴിഞ്ഞ പറഞ്ഞത, മദാമ്മേ!
നിങ്ങൾ ബഹു ദയയുള്ളവളാകുന്നു; നിങ്ങൾ ഇവി
ടെ പാൎപ്പാൻ വന്നതിൽ പിന്നെ ഉണ്ടായിട്ടുള്ള ഗു
ണം എല്ലാം ഇന്ന കാലത്ത ഞാൻ കണക്കകൂട്ടി നോ
ക്കി. അപ്പോൾ ഞാൻ അവളോട അങ്ങിനെയല്ല ഫു
ൽമോനി! കൎത്താവും അവന്റെ ആത്മാവും തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/162&oldid=180157" എന്ന താളിൽനിന്ന് ശേഖരിച്ചത്