താൾ:CiXIV138.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൫

ക്ക അവനെ ഇതിലുമധികമായി സ്നേഹിക്കാമായി
രുന്നു. ഇത കേട്ട ഞാൻ പ്രസാദിച്ചു എങ്കിലും നന്നാ
യിവരുന്നതിനുള്ള ആരംഭം കണ്ട ഉടനെ വിവാഹ
സംന്ധമായ ൟ സ്നേഹം അവരിൽ ഉണ്ടായ
തിനാൽ ഇനിക്ക ഒട്ടും ആശ്ചൎയ്യം തോന്നിയില്ല. പി
ന്നീട ഞാൻ കോരുണയോട നിന്റെ ഭൎത്താവിന
ആദ്യം വേണ്ടുന്നത ഹുക്കാ ആയിരിക്കുമെന്ന ഇനി
ക്ക തോന്നുകയാൽ ശീഘ്രത്തിൽ അത തയ്യാറാക്കുക
എന്ന പറഞ്ഞും വെച്ച സ്നേഹത്തോട യാത്രചോദി
ച്ചും കൊണ്ട പടിവാതില്ക്കൽ വന്നപ്പോൾ ആ മനു
ഷ്യൻ എന്നെ എതിറേറ്റ ബഹു ആദരവോട സ
ലാം ചെയ്കയും ചെയ്തു. കോരുണ ഊഹിച്ചപ്രകാരം
തന്നെ അവൻ കുടിച്ചിട്ടില്ലായിരുന്നു. ഭാൎയ്യ വീട്ടുകാ
ൎയ്യം ഭദ്രപ്പെടുത്തിതുടങ്ങി എന്ന കൺറ്റ മൂന്നാമ്പക്കം
അവളുടെ ഭൎത്താവ മദ്യപാനം വിട്ട സുബോധ
ത്തോടെ വീട്ടിൽ വന്നവിവരം വിചാരിച്ചിട്ട, ഭാൎയ്യ
മാരായുള്ളോരെ ഇതിൽനിന്ന ഒരു പാഠം പഠിപ്പിൻ.

ഞാൻ വണ്ടിയിൽ കേറുവാൻ ഭാവിച്ചപ്പോൾ
കോരുണയുടെ അയല്പക്കത്ത പാൎക്കുന്ന ഫുൽമോ
നി ഓടിവന്ന സന്തോഷത്തോടുംകൂടെ എന്നോട മ
ദാമ്മേ! സാറാ ൟ ഇട വരും. പാതിരിസായ്പിന്റെ
പെങ്ങൾ ഒരാഴ്ചെക്കകം ഇവിടെ വരുമന്നും വന്നാ
ൽ രണ്ട മാസത്തോളം താമസിക്കുമെന്നും ആ മദാ
മ്മ എഴുത്ത കൊടുത്തയച്ചിരിക്കുന്നപ്രകാരം പാതി
രിസായ്പ ഇന്ന എന്നോട പറകയുണ്ടായി. മദാമ്മേ!
ഞങ്ങളോട ദയയായിരിക്കുന്ന നിങ്ങൾക്ക സാറായെ
കാണാമല്ലൊ. ജനങ്ങൾ അവളെ ബഹു രൂപിണി
എന്ന വിളിക്കുന്നു: എന്നാൽ അവളെ കാണുമ്പോൾ
നിങ്ങൾക്ക തന്നെ അറിയാം. നിങ്ങൾക്ക വണക്കം
ചെയ്വാനായിട്ട ഞാൻ അവളെ നിങ്ങളുടെ ബങ്ക്ലാ
വിൽ കൊണ്ടുവരെണമൊ? അതൊ നിങ്ങൾ ഒരു ദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/161&oldid=180156" എന്ന താളിൽനിന്ന് ശേഖരിച്ചത്