താൾ:CiXIV138.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪

ചട്ട നീ ഉണ്ടാക്കിയത ദൈവമഹത്വത്തിനായിട്ടാ
കുന്നു എന്ന പറയാം. നിന്റെ ഭൎത്താവിനെ അനു
സരിച്ചിരിക്ക; അങ്ങിനെ ചെയ്താൽ നീ ദൈവത്തെ
അനുസരിക്കയും അവനെ മഹത്വപ്പെടുത്തുകയും
ചെയ്യും. നിന്റെ പൈതൽ ദൈവത്തെ മഹത്വ
പ്പെടുത്തുവാനായിട്ട ദൈവത്തിൻ വഴികളെ നീ
അവന ഉപദേശിക്ക. ദരിദ്രന്മാരോട കനിവ കാ
ണിക്കുന്നത ദൈവത്തിന ഇഷ്ടമാകയാൽ അവ
രോട ദയയായിരിക്ക: നിന്റെ സ്വഭാവേനെയുള്ള
സൽഗുണവിചാരത്തെയൊ മായാമോഹത്തെയൊ
തൃപ്തിപ്പെടുത്തുവാനായിട്ട അങ്ങിനെ ചെയ്കയും അ
രുത. ദരിദ്രന്മാരായ ക്രിസ്ത്യാനികൾ നിന്റെ രക്ഷി
താവിനുള്ളവരാകയാൽ അവരോട പ്രത്യേകമായി
ട്ട ദയയായിരിക്ക നിന്റെ കൊടുക്കൽ വാങ്ങലുകളി
ൽ ഒക്കെയും പരമാൎത്ഥമുള്ളവളായിരിക്ക: നീ ഒരു ക
ള്ളിയെന്ന വിളിക്കപ്പെട്ടുപോകുമെന്ന ശങ്കിച്ചല്ല
"നീ മോഷ്ടിക്കരുത" എന്ന ദൈവം കല്പിച്ചിരിക്ക
കൊണ്ടത്രെ. ഇപ്പോൾ ആ വാക്യത്തിന്റെ അൎത്ഥം
നിനക്ക തെളിവായൊ കോരുണയെ? എന്ന ചോ
ദിച്ചു. കോരുണ സന്തുഷ്ടിഭാവം കാണിക്കയും ചെ
യ്തു. ഞാൻ കുറെനേരംകൂടെ സംസാരിച്ചേനെ; എ
ന്നാൽ കോരുണയുടെ ഭൎത്താവ അപ്പോൾ വയൽ
വഴിയായി വരികയാൽ ഞാൻ സംസാരം നിൎത്തി
ക്കളഞ്ഞു. ഉടനെ അത ആരെന്ന അറിവാനായിട്ട
കോരുണ എഴുനീറ്റ നോക്കിയാറെ അവൻ കൂട്ടുകാ
രില്ലാതെ തനിച്ച വെളുത്ത മുണ്ടോടും സ്ഥിരമായ
നടപ്പോടും കൂടെ വരുന്നതിനെ കണ്ട അവളുടെ മു
ഖം സന്തോഷത്താൽ വിളങ്ങി പറഞ്ഞതെന്തെന്നാ
ൽ ഇന്ന അവന്ന സുബോധമുണ്ട; അവൻ എ
ന്റെ ബാല്യപ്രായത്തിലെ ഭൎത്താവാകയാം മദ്യ
പാനമാകുന്ന ദുഷ്ടനടപ്പിനെ മാറ്റിയെങ്കിൽ ഇനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/160&oldid=180155" എന്ന താളിൽനിന്ന് ശേഖരിച്ചത്