താൾ:CiXIV138.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

യും, സുവിശേഷമുത്തുവിന്റെ രണ്ട മക്കളെയും
നോക്ക. അവർ പള്ളിക്കൂടത്തിൽ പഠിച്ച പെണ്ണു
ങ്ങളാകുന്നു എങ്കിലും അവരുടെ പേരിൽ കുറ്റം പറ
വാൻ എന്തുള്ളൂ" എന്നാൽ ചീവൎത്തനത്തിന്റെ
യും മോശയുടെയും കികാഹം ശരിയല്ലാതെയായി
പോയി. എങ്ങിനെയെന്നാൽ പാതിരിസായ്പിന്ന
അത വിരോധിമായിരുന്നു. ഞങ്ങളും അത മുടക്കുന്ന
തിന്ന ശ്രമിച്ചു. എന്നാൽ ചീവൎത്തനത്തിന്റെ അ
മ്മ ഒരു ഭോഷിയാകുന്നു. അത തന്നെയുമല്ല, ആ വ
ലിയ ആഭരണം സമ്മാനം കിട്ടിയതകൊണ്ട അവളു
ടെ കണ്ണ മയങ്ങിപ്പോയതിനാൽ അവൾ അവളുടെ
തന്നിഷ്ടപ്രകാരം കല്യാണം കഴിപ്പിച്ചകളഞ്ഞു. മോ
ശെക്ക നിലത്തെഴുത്തപോലും അറിവാൻവഹിയാ.
എന്നാൽ ചീവൎത്തനമൊ അവൾക്ക വീട്ടുവേലക്ക
ഇഷ്ടമില്ല എന്നു വരികിലും, വായനെക്ക മിടുക്കിക
ളായുള്ള പെണ്ണുങ്ങളിൽ ഒരുത്തിയാകുന്നു എന്നുള്ളത
നിനക്ക നല്ലവണ്ണം അറിയാമല്ലൊ. ഇങ്ങിനത്ത
വിവാഹംകൊണ്ട സൌഖ്യം വരുന്നത എങ്ങിനെ?
എന്നാൽ കള; ആ വൎത്തമാനം പറഞ്ഞിട്ട നമുക്ക
എന്ത കാൎയ്യം? പുരെക്കകത്ത കേറിവരിക, നിനക്ക
വേണ്ടുന്ന എണ്ണ തരാം. അത കേട്ട, കോരുണ ഫു
ൽമോനിയുടെ പുറകെ കേറി ചെന്നപ്പൊൾ അവ
ളുടെ മുണ്ടിന്റെ വിളുമ്പ കീറിയിരുന്നിടത്ത ആ
പനിനീർ ചെടി ഉടക്കി അതിന്റെ ഇളന്തണ്ട അ
ടിവരെയും ഒടിഞ്ഞുപോയതിനാൽ കോരുണ തനി
ക്ക പിണഞ്ഞ അബദ്ധത്തെ കുറിച്ച ദുഃഖിച്ച, അ
തിലെ മൊട്ടുകളും., പുഷ്പങ്ങളും സൂക്ഷത്തോടെ പറി
ച്ച ഉരിയാടാതെ നിന്നു. അന്നേരം ഫുൽമോനി ഒ
രു കൊച്ചുകിണ്ടിയിൽ എണ്ണയും കൊണ്ട വെളിയി
ല്വന്ന പുഷ്പചെടി ഒറിഞ്ഞ വീണുപോയത ക
ണ്ടിട്ട വളരെ ദുഃഖത്തോടും കൂടെ കോരുണയോട,

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/16&oldid=179999" എന്ന താളിൽനിന്ന് ശേഖരിച്ചത്