താൾ:CiXIV138.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

ള്ളരുതാത്തതാക്കി തീൎക്കുന്നു. എന്നാലൊ സത്യക്രി
സ്ത്യാനി ഭക്ഷിക്കുന്നത പരിപാകത്തോടാകുന്നു;
ദൈവം സൃഷ്ടിച്ച വസ്തുക്കളെ അവൻ അനുഭവിക്കു
മ്പോൾ ദൈവം കൊടുത്ത ആഹാരത്താൽ പോഷി
പ്പിക്കപ്പെടുകയും ബലപ്പെടുകയും ചെയ്യുന്ന ത
ന്റെ ദേഹം ദൈവത്തിനുള്ളതാകയാൽ അത ദൈ
വസേവെക്ക മാത്രമെ പ്രയോഗിക്കാവു എന്ന വി
ചാരിക്കും. അങ്ങിനെ തന്നെ പാരീയത്തെ കുറി
ച്ചു; തളൎച്ച തിൎക്കുന്നതും നിൎമ്മലൗള്ളതുമായി വെ
ള്ളം എന്ന ഒരു പാനീയത്തെ ദൈവം മനുഷ്യന്ന
കൊടുത്തിട്ടുണ്ട: അതിനെമാത്രം മനുഷ്യൻ കുടിക്കു
മ്പോൾ ഒക്കെയും അവന്റെ ബുദ്ധിശക്തികൾക്ക
മന്ദം വരാതെ തെളിവായി നിൽക്കയും അവയെ ദൈ
വമഹത്വത്തിന്നായിട്ട പ്രയോഗിപ്പാൻ അവൻ
പ്രാപ്തനാകയും ചെയ്യുന്നു. എന്നാൽ അവൻ ലഹ
രിയുള്ള പാനങ്ങളെ കുടിച്ച തുടങ്ങുമ്പോൾ അവൻ
അവയെ പിശാചിന്ന മഹിമെക്കും അവന്ന ല
ജ്ജക്കും അവന്റെ ശരീരത്തിന്നും ആത്മാവിന്നും
നഷ്ടത്തിനും ആയി കുടിക്കുന്നു. കോരുണയെ! ദൈ
വമഹിമെക്കായി നമുക്ക പ്രയോഗിക്കാകുന്ന അല്പ
കാൎയ്യങ്ങൾ മറ്റ അനേകമുണ്ട; നിന്നെ ധൈൎയ്യപ്പെ
ടുത്തുന്നതിനായിട്ട ഒരു ദൃഷ്ടാന്തവും പറയാം. ഇന്ന
തന്നെ നീ ചട്ട തൈക്കുന്നത ഞാൻ കണ്ടു: ദൈവാ
ലയത്തിൽ പോകുന്നത നിന്റെ മുറയാകുന്നു എ
ന്ന നീ അറികയാലത്രെ അത നീ ചെയ്യുന്നു എ
ന്ന നീ പറകയും ചെയ്തുവല്ലൊ. "സകലവും വെ
ടിപ്പോടും ക്രമത്തോടും ചെയ്യപ്പെടട്ടെ" എന ദൈ
വവചനത്തിൽ പറകയാൽ വെടിപ്പുള്ള വസ്ത്രം ധ
രിച്ചും കൊണ്ട പള്ളിയിൽ പോകുന്നത മുറയാകുന്നു
എന്ന നീ അറിയുന്നു; അത നിമിത്തമായിട്ടത്രെ നീ
ആചട്ടയും തൈപ്പാൻ തുടങ്ങിയത്: ആകയാൽ ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/159&oldid=180154" എന്ന താളിൽനിന്ന് ശേഖരിച്ചത്