താൾ:CiXIV138.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨

കുറിച്ച എന്റെ സ്നേഹിതിക്ക നല്ല തെളിവായുള്ള
അറിവ കൊടുത്തതിനാൽ എന്റെ ഹൃദയം നന്ദി
കൊണ്ട നിറഞ്ഞിട്ട സന്തോഷമുഖത്തോടും കണ്ണു
നീരോടും കൂടെ കോരുണയോട, കൊള്ളാം കോരുണ
യെ! നിനക്ക അൎത്ഥം അറിവാൻ പ്രയാസമായിരി
ക്കുന്ന മറ്റെ വാക്യം ഏതാകുന്നു എന്ന ചോദിച്ചു.
കോരുണ ഉത്തരമായിട്ട "നിങ്ങൾ ഭക്ഷിക്കയൊ കു
ടിക്കയൊ എന്തെല്ലാം തന്നെ ചെയ്താലും അവയെ
ല്ലാം ദൈവത്തിന്റെ മഹത്വത്തിനായിട്ട ചെയ്‌വിൻ"
എന്നുള്ളത തന്നെ. ദൈവത്തിനും നമുക്കും തമ്മിലു
ള്ള സംബന്ധത്തോട തീരെ അസംബന്ധമായുള്ള
അനേകം സാധാരണകാൎയ്യങ്ങൾ നാം ദിവസംപ്ര
തി നമ്മുടെ സ്വച്ശപ്രകാരം ചെയ്യുന്നുണ്ട; ദൃഷ്ടാന്ത
മായിട്ട മേലെഴുതിയവാക്യത്തിൽ പറയുന്നപ്രകാരം
നാം ഭക്ഷിക്കയും കുടിക്കയും ചെയ്യുന്നു: എന്നാൽ
അത ദൈവമഹത്വത്തിന്നായിട്ട ചെയ്യെണ്ടുന്നത
എങ്ങിനെ? അതിന്ന ഞാൻ എതിരുത്തരമായിട്ട, അ
പ്പോസ്തോലൻ ൟ കാൎയ്യത്തെ ഇവിടെ പറഞ്ഞി
രിക്കുന്നത ബഹു കട്ടിയോടാകുന്നു. അതിന്റെ ആ
ന്തരാൎത്ഥം എന്തെന്ന പറയാം; സകല കാൎയ്യങ്ങളും,
ഭക്ഷിക്കയും കുടിക്കയുമാകുന്ന അത്യല്പകായ കാൎയ്യം
കൂടെ ദൈവമഹത്വത്തിന്നായിട്ട ചെയ്യെണം എ
ന്ന തന്നെ. കോരുണയെ് ഇത ബഹു ആശ്ചൎയ്യമെ
ന്ന നിനക്ക തോന്നുന്നു എങ്കിലും അത ചെയ്യാകു
ന്ന കാൎയ്യം തന്നെ. അനേകം ക്രിസ്ത്യാനകൾ ഇ
തിനെ നിസ്സാരമായി വിചാരിക്കുന്നു. ദൃഷ്ടാന്തമാ
യിട്ട ഭക്തിഹിനനായ മനുഷ്യൻ ഭുജിക്കുന്നത കേ
വലം അവന്റെ മാംസേച്ശക്കായിട്ടാകുന്നു; അവ
ന തൃപ്തി വന്നാലും പിന്നെയും മതിവിട്ട ഭക്ഷിച്ച
അവന്റെ ദേഹത്തിന മടിയും ക്ഷീണവും വരുത്തു
ന്നതിനാൽ ആ ദേഹത്തെ ദൈവസേവെക്ക കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/158&oldid=180153" എന്ന താളിൽനിന്ന് ശേഖരിച്ചത്