താൾ:CiXIV138.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦

പ്പെട്ട കുറ്റക്കാരീ! നിനക്ക ജീവിക്കെണമെന്ന ആ
ഗ്രഹമുണ്ടൊ? അങ്ങിനേയുണ്ടായിരുന്നാൽ എന്നെ
സേവിച്ചുകൊള്ളാമെന്നും എന്റെ ചട്ടങ്ങളെ അ
നുസരിച്ചുകൊള്ളാമെന്നും നീ സമ്മതിച്ച ഉടമ്പടി
ചെയ്താൽ നിന്റെ പേൎക്കുള്ള പണം മുഴുവനും ഞാ
ൻ ഒടുക്കി നിന്നെ വീണ്ടുവിടാം; ഞാൻ നിന്നെ
വിലകൊടുത്റ്റ വാങ്ങിച്ചിരിക്കയാൽ നീ ഇനിക്കുള്ള
വളാകുന്നു എന്ന ഓൎത്തുകൊള്ളുകയും വേണം; എ
ന്നാൽ എന്റെ കല്പനകൾ ഭാരമായിരിക്കുമെന്നും
ഇനിക്ക നീ ചെയ്യേണ്ടുന്ന വേല നീചമായ അടി
മവേലയായിരിക്കും എന്നും നീ വിചാരിച്ചുപോക
രുത: നേരെ മറിച്ച ഞാൻ എന്തെങ്കിലും നിന്നോട
കല്പിച്ചാൻ അത എല്ലായ്പോഴും നിന്റെ സ്വന്ത ഭാ
ഗ്യത്തിന്ന ഉതകുന്നതായിരിക്കുമെന്ന കരുതികൊ
ൾകെ വേണ്ടു എന്നിങ്ങിനെ ദയയായിട്ട നിന്നോ
ട പറകയും ചെയ്താൽ ൟ ദയയുള്ള രക്ഷകനോ
ട നീ എന്ത ചെയ്യെണം എന്ന ഞാൻ ചോദി
ക്കട്ടെ. ഉടനെ കോരുണ ഉത്തരമായിട്ട ഹാ! ശരിവ
രെ അവന്റെ ഉടമ്പടികൾക്ക ഞാൻ സന്തോഷ
ത്തോടെ സമ്മതിച്ച മേലാൽ എന്നും അവനോട ബ
ഹു നന്ദിയായിട്ട ഇരിക്കയും തന്നെ വേണ്ടുന്നത.
ഉവ്വ, അത ന്യായം തന്നെ എന്നാൽ കുറെ മാസം
കഴിഞ്ഞ ശേഷം നീ അവന്റ്ഗെ വേലവിട്ടുംകളഞ്ഞ
അവന്റെ ശത്രുവിന്റെ കൂലിവേലക്കാരനായിരു
ന്നാൽ നിന്റെ നടപ്പ എങ്ങിനെയുള്ളത എന്ന വി
ചാരിക്കപ്പെടും? എന്ന ഞാൻ ചോദിച്ചു. അങ്ങിൻ
നെ ചെയ്താൽ ഞാൻ ബഹു നന്ദികെട്ട ദ്രോഹി എ
ന്ന വിചാരിക്കപ്പെടും എന്ന കോരുണ ഉത്തരം പ
റകയും ചെയ്തു. അത കേട്ട ഞാൻ അവളോട, ശരി
തന്നെ, എന്നാൽ ഇപ്രകാരമുള്ള നന്ദികേട നിന്റെ
ഹൃദയത്തിൽ ഉണ്ടാകാതെയിരിപ്പാനായിട്ട നീ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/156&oldid=180151" എന്ന താളിൽനിന്ന് ശേഖരിച്ചത്