താൾ:CiXIV138.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮

തുതാക്കപ്പെട്ട പുതിയ മനുഷ്യനെ ധരിച്ചതകൊ
ൺറ്റും തമ്മിൽ തമ്മിൽ ഭോഷ്ക പറയരുത. അതുകൊ
ണ്ട നിങ്ങൾ ദൈവത്താൽ തെരിഞ്ഞെടുക്കപ്പെട്ട
ശുദ്ധിമാന്മാരായും ഇഷ്ടന്മാരായും ഉള്ളവരെന്നപോ
ലെ കരുണകളുള്ള മനസ്സുകളെയും, ദയയെയും, മ
നോവിനയത്തെയും, സൌമ്യതയെയും, ദീൎഘക്ഷമ
യെയും ധരിച്ചുകൊണ്ട തമ്മിൽ തമ്മിൽ സഹിക്ക
യും ഒരുത്തന്റെ നേരെ ഒരുത്തന ഒരു വഴക്കുണ്ടാ
യാൽ തമ്മിൽതമ്മിൽ ക്ഷമിക്കയും ചെയ്വിൻ. ക്രി
സ്തു നിങ്ങളോട ക്ഷമിച്ചതപോലെ നിങ്ങളും ചെ
യ്വിൻ" കൊലോസ്സി. ൩. ൯, ൧൦, ൧൨, ൧൩. വാക്യ
ങ്ങൾ.

൧൨മത. "തമ്മിൽതമ്മിൽ സ്നേഹിക്കുന്നതല്ലാതെ
മറ്റൊന്നും ആരോടും കടംപെടരുത. ഓരോരുത്ത
ൻ അവനവന്റെ സ്വന്തകാൎയ്യങ്നലെ അല്ല, ഓരോ
രുത്തൻ മറ്റുള്ളവരുടെ കാൎയ്യങ്ങളെ കൂടെ നോക്കെ
ണം." റോമാ. ൧൩. ൮. ഫിലിപ്പി. ൨൪.

൧൩മത. "അതുകൊണ്ട നിങ്ങൾക്ക സമയമുള്ള
പ്പോൾ എല്ലാവൎക്കും വിശേഷാൽ വിശ്വാസത്തി
ന്റെ ഭവനക്കാരായുള്ളവൎക്കും നന്മ ചെയ്ക." ഗ
ലാത്തി. ൬. ൧൦.

മേൽ എഴുതിയ വാക്യങ്ങളെ വായിച്ച ശേഷം
ഞാൻ കോരുണയുടെ നേരെ തിരിഞ്ഞ ൟ വാക്യ
ങ്ങളെ നീ നിന്റെ നടപ്പിന്റെ പ്രമാണമാക്കി
വെക്കെണമെന്നും, ഫുൽമോനി നിന്റെ സ്നേഹി
തിയാകകൊണ്ട നീ ഭാഗ്യവതിയെന്നും അവളുടെ
ആലോചനകളെ തള്ളിക്കളകയൊ അവളുടെ നല്ല
ഗുണദോഷങ്ങളാൽ പ്രയോജനം വരുത്താതെ ഇ
രിക്കയൊ ചെയ്താൽ ഉത്തരവാദം പറവാനുള്ള വ
ളാകുന്നു എന്നും പറഞ്ഞപ്പോൾ, കോരുണ വിചാ
രിച്ചുംകൊണ്ടനിന്നതല്ലാതെ ഒന്നും പറയായ്കയാൽ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/154&oldid=180149" എന്ന താളിൽനിന്ന് ശേഖരിച്ചത്