താൾ:CiXIV138.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

യി കുറ്റപ്പെടുത്തുവാനുള്ളവരാകുന്നു. അവരുടെ ചു
മതലയും ബഹു ഭയങ്കരം തന്നെ. നിയൊ അനുത
പിച്ച വിശ്വസിക്കയും മേലാൽ നല്ലവണ്ണം ചെയ്ക
യും തന്നെ വേണ്ടുന്നത. നിനക്ക ഇനിയും വേറൊ
രു മകനുള്ളതാകയാൽ അവനെ പഠിപ്പിച്ച നീതി
യുടെ വഴിയിൽ അവനെ നടത്തുക. അപ്പോൾ ദൈ
വം നിന്റെ ശുശ്രൂഷയെ കൈ കൊണ്ട യേശുക്രി
സ്തുവിൻ നിമിത്തമായിട്ട നിന്റെ കഴിഞ്ഞ കുറ്റ
ങ്ങൾ നിന്റെപേരിൽ ചുമത്തുകയില്ല എന്ന പറ
ഞ്ഞു. ഇത കേട്ട കോരുണ കണ്ണുനീര തുവൎത്തിക്കള
ഞ്ഞ, മദാമ്മെ!എന്റെ ഇളയ മകന്റെ കാൎയ്യമൊ
അവനെയും അവന്റെ ജ്യേഷ്ഠനെയും കുറിച്ച ഞാ
ൻ ഉപേക്ഷ വിചാരിച്ചത എന്റെ പേരിൽ കാൎയ്യ
കുറവിള്ളതായിരുന്നു എന്ന ഞാൻ അവനോട പറ
ഞ്ഞതകൂടാതെ, യേശുക്രിസ്തു ഇന്നാരെന്നും അവ
നിൽ വിശ്വസിച്ച അവനെ സ്നേഹിക്കെണമെന്നും
എന്നാൽ കഴിയുന്നതപോലെ അവനെ ഗ്രഹിപ്പി
ക്കയും ചെയ്തു എന്ന പറഞ്ഞപ്പോൾ ഞാൻ ഉത്തര
മായിട്ട കൊള്ളാം കോരുണയെ! അത നീ ചെയ്യേ
ണ്ടുന്നതതന്നെ. ഇപ്രകാരമുള്ള പ്രവൃത്തികളാൽ ന
മുക്ക സ്വൎഗ്ഗമോക്ഷം സമ്പാദിപ്പാൻ കഴികയില്ല സ
ത്യം തന്നെ. എന്നാലൊ, അവ കൊൎന്നെല്ലിയൂസി
ന്റെ പ്രാൎത്ഥനകളും ധൎമ്മങ്ങളും പോലെ നാം ദൈ
വത്തെ സേവിപ്പാനും സ്നേഹിപ്പാനും ആഗ്രഹിക്കു
ന്നു എന്നുള്ളതിന ദൈവത്തിന്റെ മുമ്പാകെ ഒരു
സാക്ഷിയാകുന്നു. എന്നാൽ ഫുൽമോനി ഇത കൂടാ
തെ വല്ലതും പറഞ്ഞുവൊ? എന്ന ഞാൻ ചോദിച്ചു.
അതിന കോരുണ പറഞ്ഞു ഉവ്വ, അവൾ ഇനിക്ക
വളരെ ഗുണദോഷം പറഞ്ഞതരികയും പിന്നീട
ഞങ്ങൾ ഒരുമിച്ച മുട്ടുകുത്തി മുമ്പിലത്തേതിലും അ
ധികം ദൈവത്തെ സ്നേഹിക്കുന്നതിനും സേവിക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/151&oldid=180146" എന്ന താളിൽനിന്ന് ശേഖരിച്ചത്