താൾ:CiXIV138.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪

ക്രോധവും, കോപവും കലമ്പലും, ദൂഷണവും, സക
ല ൟൎഷ്യയോടുംകൂടെ നിങ്ങളിൽനിന്ന ഒഴിഞ്ഞ
പോകട്ടെ: നിങ്ങൾ തമ്മിൽതമ്മിൽ ദയയുള്ളവരായി
മനസ്സലിവുള്ളവരായി ദൈവം ക്രിസ്തുവിന്റെ നി
മിത്തം നിങ്ങളോട ക്ഷമിച്ചതപോലെ തമ്മിൽതമ്മി
ൽ ക്ഷമിക്കുന്നവരായിരിപ്പിൻ" എന്നുള്ളത തന്നെ.
വിശേഷിച്ചും ക്രിസ്തു നമ്മോട കാണിച്ച വലിയ
സ്നേഹത്തെകുറിച്ചും എന്നോട വളരെനേരം സം
സാരിച്ചു. യേശു എന്റെ പാപങ്ങളെ ക്ഷമിച്ച പ
ക്ഷെ എന്നെ മോക്ഷത്തിൽ കൊണ്ടുപോകുമായിരി
ക്കും എന്ന അവൾ സംസാരിച്ചപ്പോൾ അത ഉള്ള
തായിരിക്കും എന്ന ഞാൻ വിചാരിച്ചു; എങ്കിലും അ
വൾ പോയ ഉടനെ വേറൊരു സ്ത്രീ വന്ന അവർ
എല്ലാവരും എന്നെ പർഹിവായിട്ട വിളിച്ചുവരുന്ന
പ്രകാരം യോസേഫിന്റെ അമ്മെ, എന്ന വിളിച്ച
പ്പോൾ, ഞാൻ അവന്റെ അമ്മയായിരുന്നത ശരി
തന്നെ എങ്കിലും അവനെ ഞാൻ നശിപ്പിച്ചുകള
ഞ്ഞല്ലൊ എന്ന ഓൎത്ത സങ്കടപ്പെട്ട ദൈവം എന്നെ
സ്വൎഗ്ഗത്തിൽ കൊണ്ടുപോക എന്ന വന്നാലും അവി
ടെ ഇനിക്ക സന്തോഷമായിരിപ്പാൻ കഴിയുന്നത
ല്ല എന്നും ഞാൻ വിചാരിക്കയുണ്ടായി എന്ന പറ
ഞ്ഞു. ഉടനെ ഞാൻ കോരുണയോട നിന്റെ പാ
പം വലിയതാകുന്നു സത്യം തന്നെ, അതിനെ കുറി
ച്ച നീ നിസ്സാരമായി വിചാരിപ്പാൻ ഞാൻ സമ്മ
തിക്കയുമില്ല: എന്നാലും ആ സമയത്ത സുവിശേഷ
ത്തിന്റെ വിലയെയും അതിന്റെ ശക്തിയെയും നീ
തന്നെ അറിഞ്ഞിട്ടില്ലാഞ്ഞതിനാൽ തങ്ങളുടെ മക്ക
ളുടെ ആത്മസൌഖ്യത്തെക്കുറിച്ച തീരെ ഉപേക്ഷയാ
യി വിചാരിക്കുന്നപ്രകാരം ഞാൻ കണ്ടിട്ടുള്ള ചില
ക്രിസ്ത്യാനികളെപോലെ തന്നെ നിന്നെകുറ്റം പ
റവാനില്ല. ഹാ! അവർ തങ്ങളെതന്നെ അധികമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/150&oldid=180145" എന്ന താളിൽനിന്ന് ശേഖരിച്ചത്