താൾ:CiXIV138.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളിൽ ചിലത അവരുടെ വിവാഹത്തിങ്കൽ അവ
ൻ അവൾക്ക കൊടുത്തതാകുന്നു. അത തന്നെയുമ
ല്ല അവയിൽ ചിലത അവളുടെ സ്വന്ത അമ്മ അ
വൾക്ക സമ്മാനമായിട്ട കൊടുത്തു. അയ്യൊ! ചീവ
ൎത്തനത്തിന്റെ കാൎയ്യം കൊണ്ട ഇനിക്ക എല്ലായ്പോ
ഴും പരിതാപം തോന്നിയിരിക്കുന്നു. അവൾ ചെ
യ്ത ശരിയല്ല നിശ്ചയം തന്നെ എങ്കിലും, ഇത്രമേ
ൽ ക്രൂരത അവളോട ചെയ്വാൻ മുറയില്ല. പ്രത്ത്യേകം
അവളുടെ അമ്മാവിയമ്മ അവളോട ചെയ്തുവരുന്ന
ത ഒട്ടും ശരിയല്ല; ആ പാവപ്പെട്ട പെണ്ണിന്റെ ക
ഥ ഉള്ളത തന്നെ സംശയമില്ല്. അവൾ ഒളിച്ച ഓ
ടി പൊയ്ക്കളഞ്ഞത ബഹു ഭോഷത്വമായി പോയി,
എങ്കിലും അവൾ ദിവസം പ്രതി കൊള്ളുന്ന അടി
സഹിപ്പാൻ ബഹു പ്രയാസം തന്നെ. അതിന്ന
കോറുണ പറഞ്ഞു, ഒഹൊ ഫുൽമോനീ! അവൾ
പള്ളിക്കൂടത്തിൽ പഠിച്ച പെണ്ണങ്ങളിൽ ഒരുത്തി
യും, ഒരിക്കൽ നിന്റെ മകൾ സാറായുടെ സ്നേഹി
തിയും ആയിരുന്നതകൊണ്ട നീ അവളുടെ പക്ഷ
മെ പറകയുള്ളൂ. എന്നാൽ കാൎയ്യം ഞാൻ പറയാമ
ല്ലോ. പള്ളീക്കൂടത്തിൽ പഠിക്കുന്ന പെണ്ണുങ്ങൾ എ
ല്ലായ്പോഴും ഇങ്ങിനെ ആയിപ്പോകുന്നതകൊണ്ട ജ
നങ്ങൾ തങ്ങളുടെ ആണ്മക്കളെ കൊണ്ട ൟ പെ
ണ്ണുങ്ങളെ കെട്ടിക്കയില്ലെന്ന പറയുന്നു. അപ്പോൾ
ഫുൽമോനി അതൊക്കെ പാഴ്വാക്കാകുന്നു. പള്ളിക്കൂട
ത്തിൽ പഠിക്കുന്ന പൈതങ്ങൾക്ക ഒക്കെ പതിനാറും
പതിനേഴും വയസ്സാകുന്നതിനെ മുമ്പെ ഓരൊ ഭൎത്താ
ക്കന്മാർ ഉണ്ടാകുന്നില്ലയൊ? സാമാന്യമായിട്ട നോ
ക്കുമ്പോൾ അവരെ വിവാഹം ചെയ്യുന്നത ൟഗ്രാ
മത്തിൽ ഉള്ളതൊലേക്കും ഗ്രഹസ്ഥന്മാർ അല്ലയോ?
നമ്മുടെ ദേവസഹായം ഉപദേശിയുടെ ഭാൎയ്യയെ
യും, വേദമാണിക്കം കണക്കപിള്ളയുടെ ഭാൎയ്യയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/15&oldid=179998" എന്ന താളിൽനിന്ന് ശേഖരിച്ചത്