താൾ:CiXIV138.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

പോയി? എന്ന ചോദിച്ചാറെ കാലത്ത ഏകദേശം
പത്തമണിസമയത്ത വേലെക്ക എന്നും പറഞ്ഞ
പോയി. അവൻ പറഞ്ഞത ശരിതന്നെയൊ എന്ന
കാണട്ടെ എന്ന പറഞ്ഞ ഉടനെ ഞാൻ അവളോട
കഴിഞ്ഞതവണ നമ്മൾ തമ്മിൽ കണ്ടതില്പിന്നെ
നീയും നിന്റെ ഭൎത്താവും തമ്മിൽ വാക്കുതൎക്കങ്ങൾ
ഉണ്ടായിട്ടുണ്ടോ? എന്ന ചോദിച്ചു. അതിന്ന അവ
ൾ ഇല്ല എന്ന ഉത്തരം പറഞ്ഞു എങ്കിലും ആദ്യംമു
തൽ തന്നെ അവൾ ഇങ്ങിനെ അവളുടെ ഭൎത്താ
വിനോട ദയ ചെയ്തിരുന്നു എങ്കിൽ അവൎക്ക ഇരു
പെൎക്കും സൌഖ്യത്തോടെ പാൎക്കായിരുന്നു എന്ന
വിചാരിക്കയാൽ കീഴ്പോട്ട നോക്കികൊണ്ടിരുന്നു.

അപ്പോൾ ഞാൻ അവളോട ഫുൽമൊനി ൟ ഇ
ട ഇവിട വരാറുണ്ടൊ? എന്ന ചോദിച്ചു. ഉടനെ
കോരുണ ഉത്തരമായിട്ട അവൾ ഇന്ന തന്നെ ഏ
കദേശം രണ്ട മണി നേരത്തോളം ഇവിടെ ആയി
രുന്നു. അവൾ ഇവിടെ വന്ന കേറിയ ഉടനെ ഇ
വിടത്തെ വിശേഷം കണ്ട ആശ്ചൎയ്യപ്പെടുകയാൽ
ഉണ്ടായ വിവരങ്ങൾ ഒക്കെയും ഞാൻ വഴിപോലെ
പറഞ്ഞ കേൾപ്പിച്ചു; അവളെ ഒരു ദൃഷ്ടാന്തക്കാരിയും
ആലോചനക്കാരിയും ആയിട്ട ആക്കിക്കൊള്ളുന്നതി
ന ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഇത കേട്ടപ്പോ
ൾ അവൾ സന്തോഷം കൊണ്ട കരയുന്നഭാവത്തിൽ
ഭാഗ്യനാഥൻ വീട്ടിൽ കുഞ്ഞിനെയും കൊണ്ട ഇരി
ക്കുന്നു എന്നും പറഞ്ഞ ഇവിടെ ഇരുന്ന, ദൈവം
അരുളിചെയ്തതിനെകുറിച്ച എന്നോട നല്ലവണ്ണം പ
റഞ്ഞു: അത ബഹു ഇമ്പമായിരുന്നുതാനും. അവൾ
മുമ്പിൾ പറഞ്ഞിട്ടുള്ളതിനെക്കാൾ ഇത്തവണ ഇനി
ക്ക അധികം മനസ്സിലാകയും ചെയ്തു. പിന്നത്തേ
തിൽ അവൾ താഴെ വരുന്ന വേദവാക്യം എന്നെ
മനഃപാഠം പഠിപ്പിച്ചു. അതായത "സകല കൈപ്പും

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/149&oldid=180144" എന്ന താളിൽനിന്ന് ശേഖരിച്ചത്