താൾ:CiXIV138.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

നക്ക താല്പൎയ്യം തോന്നുന്നതിന കാരണം എന്ത? നി
നക്ക കുറെ പണം വേണമെന്ന തോന്നുന്നു: എ
ന്റെ കയ്യിൽ ഒരു കാശപോലും ഇല്ലാത്തതിനാൽ
കുറെ താമസിക്കെ വിൎവാഹമുള്ളു. എങ്കിലും നിന്റെ
ഗുണദോഷം ഞാൻ കേൾക്കാം എന്നും പറഞ്ഞ
എണ്ണയും മറ്റും വാങ്ങിച്ചുംകൊണ്ട കളിപ്പാൻ
പോയി. അവന സൌഖ്യം വരുത്തുന്നതിനായിട്ട
ഞാൻ വളരെ സാഹസം കഴിച്ച് എങ്കിലും അവ
ൻ എന്നോട തക്ക നന്ദികാണിച്ചില്ല എന്ന ഞാൻ
വിചാരിച്ചു. ഇഗ്ങിനെ അവനോട പറവാനും ഞാ
ൻ ഭാവിച്ചപ്പോൾ അവൻ എത്ര മൎയ്യാദകെട്ടവനാ
യിരുന്നാലും ഞാൻ ദയ കാണിക്ക തന്നെ നല്ലെതെ
ന്ന നിങ്ങൾ പറഞ്ഞ ഗുണദോഷം ഞാൻ ഓൎത്ത
മിണ്ടാതെയിരുന്നു അവൻ തിരിച്ച വന്നപ്പോൾ
വീട വൃത്തിയായിട്ട കിടക്കുന്നതും ചോറും കറിയും
തിണ്ണെക്ക വിളമ്പി വെച്ചിരിക്കുന്നതും കണ്ട ആ
ശ്ചൎയ്യപ്പെട്ട ഉമ്മാനിരുന്നു. കുറെ നേരം കഴിഞ്ഞ
പ്പോൾ എന്നോട, കോരണയെ! ഇന്ന ഇത്ര മോ
ടിവരുത്തുവാൻ കാരണം എന്ത? എന്ന ചോദിച്ചു.
അതിന്ന ഞാൻ ഉത്തരമായിട്ട നിന്നെ പ്രസാദി
പ്പിക്കെണമെന്ന ഇനിക്ക ആഗ്രഹമുള്ളു. എന്ന
പറഞ്ഞ കേട്ട, അവൻ എതിരുത്തരമായിട്ട എ
ന്നെ പ്രസാദിപ്പിപ്പാനൊ? അത എന്റെ പണം
കൈക്കലാക്കുന്നതിനുള്ള സമ്പ്രദായം ആകുന്നു ഇ
നിക്ക അറിയാം. കൊള്ളാം ഞാൻ നോക്കട്ടെ എന്ന
പറഞ്ഞ അവന്റെ അരയിൽ എല്ലായ്പോഴും കെട്ടി
യിരിക്കുന്ന ഒരു ചെറിയ തോൽ സഞ്ചിയിൽ നോ
ക്കീട്ട ഇതാ നാല പൈസാ ഇത മാത്രമെ എന്റെ
കയ്യിൽ ഉള്ളു; ഇത എടുത്ത കൊള്ളുകെവേണ്ടു എന്നും
പറഞ്ഞ സന്തോഷത്തോട ആ പൈസാ എന്റെ
അടുക്കൽ എറിഞ്ഞപ്പോൾ ഞാൻ അവനോട ഇത

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/147&oldid=180142" എന്ന താളിൽനിന്ന് ശേഖരിച്ചത്